അപകടം കൂടാൻ കാരണം നിലവാരമുള്ള നല്ല റോഡുകൾ -ബി.ജെ.പി എം.എൽ.എ നാരായൺ പട്ടേൽ
text_fieldsഅപകടങ്ങൾ കൂടാൻ കാരണം മികച്ച നിലവാരമുള്ള നല്ല റോഡുകളാണെന്ന് മധ്യപ്രദേശിലെ ബി.ജെ.പി എം.എൽ.എ. ‘നല്ല റോഡുകൾ അതിവേഗ ട്രാഫിക്കിലേക്ക് നയിക്കുന്നു. ഇത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള അപകടസാധ്യത ഉയർത്തുന്നു’ -വർദ്ധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ച് വിശദീകരിക്കവെ നാരായൺ പട്ടേൽ എം.എൽ.എ പറഞ്ഞു. പലരും മദ്യപിച്ച് വാഹനമോടിക്കുന്നതിനാൽ ചില ഡ്രൈവർമാരും തെറ്റുകാരാണെന്ന് ഖണ്ട്വ ജില്ലയിലെ മന്ദാന നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നാരായൺ പട്ടേൽ പറഞ്ഞു.
"എന്റെ നിയോജക മണ്ഡലത്തിൽ റോഡപകടങ്ങൾ വർധിക്കുകയാണ്. റോഡുകൾ മികച്ചതാണ്. വാഹനങ്ങൾ അതിവേഗത്തിൽ ഓടുന്നു. ഇത് നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത് ഞാൻ അനുഭവിച്ചിട്ടുണ്ട്. എല്ലാവരും അല്ല, ചില ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്നു. ഇത് അപകടങ്ങളിലേക്ക് നയിക്കുന്നു" -പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഖണ്ട്വ ജില്ലയിൽ മാത്രം ഈ വർഷം ഇതുവരെ നാല് വലിയ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

