Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങും' കട്ജുവിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വ്യാപക പ്രതിഷേധം

text_fields
bookmark_border
katju
cancel

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സുപ്രീംകോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ വ്യാപക പ്രതിഷേധം. ഫേസ്ബുക്കില്‍ കട്ജു ഇട്ട പോസ്റ്റിന് താഴെ കമന്‍റ് ചെയ്ത യുവതിയോടാണ് 'നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങു'മെന്ന് കട്ജു മറുപടി നൽകിയത്. ട്വിറ്റര്‍ ഉള്‍പ്പടെയുളള സാമൂഹിക മാധ്യമങ്ങളില്‍ കട്ജുവിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


കട്ജുവിന്‍റെ ഇത്തരം കള്ളത്തരം നിറഞ്ഞ വിഡ്ഢിത്തരങ്ങള്‍ക്ക് ചിരിച്ചുകൊടുക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണമെന്നാണ് ഒരാളുടെ കമന്റ്.

നേരത്തേയും കട്ജു സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ബി.ജെ.പി എം.പി ഷാസിയ ഇല്‍മിയയാണോ കിരണ്‍ ബേദിയാണോ കൂടുതല്‍ സുന്ദരി എന്ന് ചോദിച്ചതിന് 2015 ല്‍ കട്ജു വിമര്‍ശനം നേരിട്ടിരുന്നു. ഇതിനെതിരെ വിമർശനം ഉയർന്നപ്പോൾ 'ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീയെ പുകഴ്ത്താന്‍ സാധിക്കില്ലേ' എന്നായിരുന്നു കട്ജുവിന്‍റെ മറുചോദ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story