'നല്ല ബാങ്ക്, ഒരു രൂപ പോലും കിട്ടിയില്ല'; ബാങ്ക് കൊള്ളയടിക്കൽ പരാജയപ്പെട്ടതോടെ സുരക്ഷ സംവിധാനത്തെ പ്രശംസിച്ച് കള്ളന്‍റെ കുറിപ്പ്
text_fieldsഹൈദരാബാദ്: ബാങ്ക് കൊള്ളയടിക്കൽ പരാജയപ്പെട്ടതോടെ ബാങ്കിന്‍റെ സുരക്ഷ സംവിധാനത്തെ പ്രശംസിച്ച് കള്ളന്‍റെ കത്ത്. തന്‍റെ വിരലടയാളം കണ്ടെത്താൻ സാധിക്കില്ലെന്നും ഒരു രൂപ പോലും മോഷ്ടിക്കാൻ സാധിച്ചില്ല അതുകൊണ്ട് തന്നെ പിടിക്കേണ്ടതില്ലെന്നുമാണ് കള്ളന്‍റെ കത്തിലുള്ളത്.
തെലങ്കാനയിലെ ഗ്രാമീൺ ബാങ്കിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ ജോലിക്കായി എത്തിയ ജീവനക്കാരാണ് കള്ളന്‍റെ കത്ത് കണ്ടെത്തിയത്. "എന്‍റെ വിരലടയാളം അവിടെ നിന്ന് കണ്ടെത്തില്ല. നല്ല ബാങ്ക്. ഒരു രീപ പോലും കിട്ടിയില്ല, അതുകൊണ്ട് എന്നെ പിടിക്കേണ്ട" എന്നായിരുന്നു കത്തിൽ കുറിച്ചിരുന്നത്.
ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും മറ്റ് തെളിവുകളൊന്നും ലഭിച്ചില്ല. കള്ളൻ മുഖം കൃത്യമായി മറച്ചിരുന്നതിനാൽ സി.സി.ടി.വി ദൃശ്യങ്ങളും ഉപകാരപ്പെട്ടില്ല. കള്ളൻ ബാങ്കിലെ ജീവനക്കാരിലാരും ആകില്ലെന്നും പ്രദേശവാസി തന്നെയാണെന്നാണ് പൊലീസിന്‍റെ നിഗമനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

