Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നൈ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട; സ്വർണ പേസ്റ്റ് പിടിച്ചെടുത്തു

text_fields
bookmark_border
ചെന്നൈ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട; സ്വർണ പേസ്റ്റ് പിടിച്ചെടുത്തു
cancel

ചെന്നൈ: ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 58.6 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. തമിഴ്നാട് പശിപട്ടണം സ്വദേശി ഷാഹുൽ ഹമീദ് (40) എന്ന ആളാണ് നിയമവിരുദ്ധമായി 1.11 കിലോഗ്രാം സ്വർണം കടത്തികൊണ്ടുവരാൻ ശ്രമിച്ചത്.

ഇയാളുടെ ഹാൻഡ്‌ബാഗിൽ നിന്ന് 850 ഗ്രാം ഭാരമുള്ള നാലു പാക്കറ്റ് സ്വർണ പേസ്റ്റും കണ്ടെടുത്തു. യാത്രക്കാരനെ അറസ്റ്റ് ചെയ്തെന്ന് കസ്റ്റംസ് വാർത്താകുറിപ്പിൽ അറിയിച്ചു.

തിങ്കളാഴ്ച ദുബൈയിൽ നിന്നെത്തിയ രാമനാഥപുരം സ്വദേശി മുഹമ്മദ് സജാംഖാൻ കലന്ദർ അയ്യൂബ്ഖാ(23) നെ വിമാനത്താവളത്തിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിക്കവെ കസ്റ്റംസ് തടഞ്ഞുവെച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മലദ്വാരത്തിൽ സ്വർണ പേസ്റ്റ് പൊതികൾ ഒളിപ്പിച്ചതായി ആയാൾ സമ്മതിച്ചു.

പരിശോധനയിൽ 437 ഗ്രാം ഭാരമുള്ള സ്വർണ പേസ്റ്റിന്‍റെ അഞ്ച് പൊതികൾ മലദ്വാരത്തിൽ നിന്ന് കണ്ടെടുത്തു. ഇതിൽ 19.70 ലക്ഷം രൂപ വിലമതിക്കുന്ന 375 ഗ്രാം സ്വർണം ഉണ്ടായിരുന്നതായി കസ്റ്റംസ് വ്യക്തമാക്കി. സ്വർണക്കടത്തിൽ അന്വേഷണം ആരംഭിച്ചതായും കസ്റ്റംസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story