കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോടുനിന്ന് 1.84 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
വീട്, അപ്പാർട്ട്മെൻറ്, സ്ഥലം, സ്ഥിര നിക്ഷേപം തുടങ്ങിയവ കണ്ടുകെട്ടിയവയിൽ ഉൾപ്പെടും. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് നടപടി.
2013ലെ നെടുമ്പാശേരി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രതികളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ടി.കെ. ഫായിസിൻെറ ഭാര്യ പി.സി. ശബ്നയുടെ വടകരയിലെ വീട്, മറ്റൊരു പ്രതി അഷ്റഫ്, സഹോദരൻ സുബൈർ, പങ്കാളി അബ്ദുൽ റഹിമെന്ന തങ്ങൾസ് റഹിം എന്നിവരുടെ കോഴിക്കോട്ടെ ഫ്ലാറ്റും സ്ഥലവുമാണ് കണ്ടുകെട്ടിയത്.