Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരുകോടിയുടെ സ്വർണം പിടിച്ചു

text_fields
bookmark_border
തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരുകോടിയുടെ സ്വർണം പിടിച്ചു
cancel

ശം​ഖും​മു​ഖം: ഒ​രു കോ​ടി രൂ​പ വി​ല​യു​ള്ള മൂ​ന്ന് കി​ലോ സ്വ​ർ​ണ​വു​മാ​യി ആ​റ് ത​മി​ഴ്‌​നാ​ട്ടു​കാ​ർ തി​രു​ വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യി. ത​മി​ഴ്‌​നാ​ട്ടി​ലെ ചെ​ന്നൈ, രാ​മ​നാ​ഥ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഷാ​ഹു​ൽ ഹ​മീ​ദ് (32), ഷാ​രൂ​ഖ്​ ഖാ​ൻ (20), ജി​ന്ന (30), ബാ​സി​ർ (47), അ​ൻ​സാ​രി (45), യാ​ക്കൂ​ബ് അ​ലി (41) എ​ന്നി​വ​രെ​യാ​ണ് റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സി​​െൻറ തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റ് പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് മാ​ല​ദ്വീ​പി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്നു ഇ​വ​ർ. മൂ​ന്ന് കി​ലോ സ്വ​ർ​ണം പൊ​ടി​ച്ച് ത​രി​യാ​ക്കി പ്രോ​ട്ടീ​ൻ പൗ​ഡ​റും മ​റ്റ് രാ​സ​വ​സ്തു​ക്ക​ളു​മാ​യി കൂ​ട്ടി​ച്ചേ​ർ​ത്ത് കു​ഴ​മ്പാ​ക്കി​യ​ശേ​ഷം സി​ലി​ണ്ട​ർ രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​നു​ള്ളി​ലാ​ക്കി​യാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. സ്ഥി​ര​മാ​യി സ്വ​ർ​ണം ക​ട​ത്തു​ന്ന സം​ഘ​ത്തി​ലു​ള്ള​വ​രാ​ണെ​ന്ന് ഇ​വ​രെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

രാ​മ​നാ​ഥ​പു​ര​ത്ത് ഇ​ത്ത​ര​ത്തി​ൽ സ്വ​ർ​ണം​ക​ട​ത്തു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക​പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. മൂ​ന്നു​മാ​സം​വ​രെ​യാ​ണ് പ​രി​ശീ​ല​നം. തു​ട​ർ​ന്ന് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ൾ ഇ​വ​രെ വാ​ട​ക്കെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ​വ​രെ ചോ​ദ്യം​ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ചു. ഡി.​ആ​ർ.​ഐ ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingairportkerala news
News Summary - Gold seized from Thiruvanathapuram Airport- Kerala news
Next Story