ഗോകുൽനാഥ് ഷെട്ടി 63 ദിവസത്തിനകം നൽകിയത് 143 ഉടമ്പടിരേഖകൾ
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് വായ്പതട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ മുൻ ഡെപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടി 63 ദിവസത്തിനകം നൽകിയത് 143 ഉടമ്പടിരേഖകൾ. ഇതുപയോഗിച്ചാണ് നീരവ് മോദി വിദേശ ബാങ്കുകളിൽനിന്ന് കോടികൾ തട്ടിയെടുത്തത്. കഴിഞ്ഞ മേയിൽ വിരമിക്കുന്നതിനുമുമ്പാണ് നീരവ് മോദിക്കായി 143 ഉടമ്പടിരേഖകൾ നൽകിയത്.
ക്ലർക്ക് മനോജ് ഖറാത്ത്, മുഖ്യപ്രതി നീരവ് മോദിയുടെ കമ്പനികളുടെ അധികാരി ഹേമന്ത് ഭട്ട് എന്നിവരെയും സി.ബി.െഎ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഗോകുൽനാഥ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ 293 ഉടമ്പടിരേഖകളാണ് ഗോകുൽനാഥ് ഷെട്ടി മനോജ് ഖറാത്തുമായി ചേർന്ന് നീരവ് മോദിക്ക് നൽകിയത്. ഉന്നത ഉദ്യോഗസ്ഥർക്കുമാത്രം കൈകാര്യം െചയ്യാവുന്ന ‘ലെവൽ ഫൈവ്’ (അഞ്ചക്ക) പാസ്വേഡ് ഗോകുൽനാഥിന് അറിയാമായിരുന്നുവെന്നും ഇത് ഇയാൾ ഹേമന്ത് ഭട്ടിനും മറ്റു ചില ഉദ്യോഗസ്ഥർക്കും കൈമാറിയിട്ടുണ്ടെന്നും സി.ബി.െഎ സംശയിക്കുന്നു. ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥൻ പാസ്വേഡ് ഗോകുൽനാഥിന് കൈമാറിയതാകാമെന്നാണ് സി.ബി.െഎ കരുതുന്നത്. സ്ഥലംമാറ്റമില്ലാതെ ഏറെക്കാലം ഗോകുൽനാഥ് ബ്രീച്ച് കാൻഡി ശാഖയിൽ തുടർന്നതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. അറസ്റ്റിലായ മൂവരെയും പ്രത്യേക സി.ബി.െഎ കോടതി മാർച്ച് മൂന്നുവരെ റിമാൻഡ് ചെയ്തു.
ഉടമ്പടിരേഖകളുടെ അടിസ്ഥാനത്തിൽ പണമനുവദിച്ച മറ്റു ബാങ്കുകളുടെ വിദേശശാഖകളിലെ ഉദ്യോഗസ്ഥരും സംശയനിഴലിലാണ്. അലഹബാദ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ (എസ്.ബി.െഎ), യൂനിയൻ ബാങ്ക്, യൂേകാ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവയുടെ ഹോേങ്കാങ് ശാഖകളിലെ ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിലുള്ളത്. സാധാരണഗതിയിൽ ആഭരണമേഖലയിലെ ഉടമ്പടിരേഖകളുടെ കാലാവധി 90 ദിവസമാണ്. എന്നാൽ, പി.എൻ.ബി തട്ടിപ്പിലുൾപ്പെട്ടവയിൽ മിക്കവയുടെയും കാലപരിധി 365 ദിവസമാണ്. ഇൗ വ്യത്യാസം ഹോേങ്കാങ് ശാഖകളിലെ ഉദ്യോഗസ്ഥർ പരിഗണിച്ചിട്ടില്ലെന്നതാണ് വ്യക്തമാകുന്നത്. നേരേത്ത ഇക്കാര്യത്തിൽ ഒരു പരിശോധന ഉണ്ടായെങ്കിൽ തട്ടിപ്പിെൻറ വ്യാപ്തി കുറക്കാമായിരുന്നെന്നും സി.ബി.െഎ വിലയിരുത്തുന്നു.
ബാങ്ക് ജീവനക്കാർക്ക് കമീഷൻ ലഭിച്ചെന്ന്
വിദേശ ബാങ്കുകളിൽനിന്ന് വായ്പ തരപ്പെടുത്താൻ നീരവ് മോദിക്ക് ഉടമ്പടിരേഖ നൽകുന്നതിന് നിശ്ചിത കമീഷൻ ലഭിച്ചിരുന്നെന്ന് അറസ്റ്റിലായ പി.എൻ.ബി ഉദ്യോഗസ്ഥർ സി.ബി.െഎയോട് വെളിപ്പെടുത്തി. വായ്പ അനുവദിക്കുന്ന തുകക്ക് ആനുപാതികമായാണ് ഒാരോ ഉടമ്പടിരേഖക്കും കമീഷൻ ലഭിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെല്ലാം കമീഷൻ ലഭിച്ചിരുന്നു. 18 ജീവനക്കാരെ അഴിമതിയുമായി ബന്ധപ്പെട്ട് ബാങ്ക് പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
