Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rahul Gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രം ലാഭം...

കേന്ദ്രം ലാഭം സ്വകാര്യവത്​കരിക്കുകയും നഷ്​ടം ദേശസാത്​കരിക്കുകയും ചെയ്യുന്നു -രാഹുൽ ഗാന്ധി

text_fields
bookmark_border

ന്യൂഡൽഹി: പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്​കരിക്കുന്നതിനെതിരെ ബാങ്ക്​ ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്​ത പണിമുടക്കിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ ലാഭം സ്വകാര്യവത്​കരിക്കുകയും നഷ്​ടം ദേശസാത്​കരിക്കുകയും ചെയ്യുകയാണെന്നായിരുന്ന​ു രാഹുലിന്‍റെ പ്രതികരണം.

'കേന്ദ്രസർക്കാർ ലാഭം സ്വകാര്യവത്​കരിക്കുകയും നഷ്​ടം ദേശസാത്​​കരിക്കുകയും ചെയ്യുന്നു. മോദിയുടെ ഉറ്റസുഹൃത്തുക്കൾക്ക്​ പൊതു മേഖല സ്​ഥാപനങ്ങൾ വിൽക്കുന്നതോടെ രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ സാരമായി ബാധിക്കുന്നു. ഞാൻ ബാങ്ക്​ ജീവനക്കാ​ർക്കൊപ്പം നിൽക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്​കരിക്കുന്നതിനെതിരെ മാർച്ച്​ 15, 16 തീയതികളിൽ ബാങ്ക്​ ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്​ത പണിമുടക്ക്​ പുരോഗമിക്കുകയാണ്​. ബാങ്കിങ്​ മേഖലയിലെ സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂനിയൻസാണ്​ പണിമുടക്ക്​ ആഹ്വാനം ചെയ്​തത്​. 10 ലക്ഷത്തോളം ബാങ്ക്​ തൊഴിലാളികളും ഓഫിസർമാരുമാണ്​ സമരത്തിൽ പ​ങ്കെടുക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank strikePrivatizationBank PrivatisationNationalizationRahul Gandhi
News Summary - GOI is privatising profit and nationalising loss Rahul Gandhi
Next Story