Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഗോഡ്​സെ സിന്ദാബാദ്​'...

'ഗോഡ്​സെ സിന്ദാബാദ്​' ഗാന്ധി ജയന്തിക്കിടെ ട്വിറ്ററിൽ ട്രെൻഡിങ്​

text_fields
bookmark_border
ഗോഡ്​സെ സിന്ദാബാദ്​ ഗാന്ധി ജയന്തിക്കിടെ ട്വിറ്ററിൽ ട്രെൻഡിങ്​
cancel

ന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ സാമൂഹമാധ്യമമായ ട്വിറ്ററിൽ ട്രെന്‍ഡിങ്ങായത്​ ഗാന്ധ ഘാതകനും തീവ്ര ഹിന്ദുത്വ വാദിയുമായ നാഥുറാം വിനായക്​ ഗോഡ്​സെയെ പുകഴ്​ത്തുന്ന ട്വീറ്റുകൾ. 'ഗോഡ്‌സെ സിന്ദാബാദ്' എന്ന ഹാഷ്​ടാഗിലാണ്​ നിരവധി പേർ ഗാന്ധിയെ അപമാനിക്കുന്നതും ഗോഡ്​സെയെ പ്രശംസിക്കുന്നതുമായ കുറിപ്പുകളും ചിത്രങ്ങളും പങ്കുവെച്ചത്​.

അതേസമയം, ഗാന്ധിയുടെ 152ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ട്​ സന്ദർശിച്ച്​ ആദരാഞ്ജലി അർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്​തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരും ജന്മദിനാശംസകൾ നേർന്നു.

ഉച്ചയോടെ 1,27,000 പേരാണ്​ 'ഗോഡ്‌സെ സിന്ദാബാദ്' ട്വീറ്റുകൾ പങ്കുവെച്ചത്​. ബി.ജെ.പി, സംഘ്​ പരിവാർ അനുയായികളും അവരുടെ ആശയങ്ങൾ പങ്കുവെക്കുന്നവരുമാണ്​ ഇതിൽ മിക്കവരും.

അതിനി​െട, ഗോഡ്​സെയെ പുകഴ്​ത്തുന്നതിനെതിരെ വ്യാപക വിമർശനങ്ങളും പല കോണിൽനിന്നും ഉയരുന്നുണ്ട്​. 'നാഥുറാം ഗോഡ്സെ സിന്ദാബാദ്' എന്ന മുദ്രാവാക്യം​ പ്രചരിപ്പിക്കുന്ന സംഘികളെ ന​േരന്ദ്രമോദി മൗനത്തിലൂടെ പിന്തുണക്കുകയാണെന്ന്​ കോൺഗ്രസ്​ നേതാവും എം.പിയുമായ മാണിക്കം ടാഗോർ കുറ്റപ്പെടുത്തി. 'ആരാണ്​ ഇൗ മുദ്രാവാക്യത്തിന്‍റെ ഉത്തരവാദിയെന്നത്​ പ്രസക്​തമായ ചോദ്യമാണ്​. ഇതിനെതിരെ മോദി നടപടിയെടുക്കു​േമാ? അതോ ഇത്​ ചെയ്യുന്ന സംഘികളെ മൗനത്തിലൂടെ പിന്തുണക്കുമോ?' മാണിക്കം ട്വീറ്റിലൂടെ ചോദിച്ചു.

'നാഥുറാം ഗോഡ്‌സെ സിന്ദാബാദ്' ഇന്ത്യയിൽ ട്രെൻഡിങ്​ ആയ സാഹചര്യത്തിൽ ഇന്ത്യൻ ഹിന്ദുവിനെ തീവ്രവാദികളാക്കുന്നത് ആര്​ എന്ന ചോദ്യം പ്രസക്​തമാണെന്ന്​ മാധ്യമപ്രവർത്തക റാണ അയ്യൂബ്​ ട്വീറ്റ്​ ചെയ്​തു.

ഗോഡ്സെ സിന്ദാബാദ് ട്വീറ്റ് ചെയ്യുന്നവരെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോളോ ചെയ്യുന്നവരാണെന്ന്​ രാഷ്​ട്രീയ നിരീക്ഷകൻ തഹ്​സീൻ പൂനെവാല അഭിപ്രായപ്പെട്ടു. 'ഗാന്ധി ജയന്തി ദിനത്തിലെ ഈ പ്രവണത അവസാനിപ്പിക്കാൻ തന്‍റെ അനുയായികളോട് ആവശ്യപ്പെടാനുള്ള ധാർമ്മിക ബാധ്യത മോദിജിക്കുണ്ട്! നമ്മുടെ പ്രധാനമന്ത്രി ശരിയായത് ചെയ്യുമോ അതോ അദ്ദേഹം ബാപ്പുവിനെക്കുറിച്ച്​ വെറും അധരവ്യായാമം മാത്രമാണോ നടത്തുക?'' അദ്ദേഹം ട്വീറ്റിൽ ചോദിച്ചു.


ഗോഡ്​സെ സിന്ദാബാദ്​ മുഴക്കുന്നവർ രാഷ്​ട്രത്തെ തന്നെ അപമാനിക്കുകയാ​ണെന്ന്​ ബി.ജെ.പി നേതാവ്​ വരുൺ ഗാന്ധിയും അഭിപ്രായ​പ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhi JayantigodseNathuram Vinayak Godse
News Summary - ‘Godse Zindabad’ trending on Twitter during Gandhi Jayanti
Next Story