Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോദ്സെ സജീവ ആർ.എസ്.എസ്...

ഗോദ്സെ സജീവ ആർ.എസ്.എസ് ആയിരുന്നെന്ന് സത്യകി സവർക്കർ

text_fields
bookmark_border
ഗോദ്സെ സജീവ ആർ.എസ്.എസ് ആയിരുന്നെന്ന് സത്യകി സവർക്കർ
cancel

മുംബൈ: ഗാന്ധി ഘാതകൻ നാഥുറാം ഗോദ്സെ സജീവ ആർ.എസ്.എസ് പ്രവർത്തകൻ ആയിരുന്നുവെന്ന് സത്യകി സവർക്കർ. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിലെ വിസ്താരത്തിനിടെ, പുണെയിലെ പ്രത്യേക ജനപ്രതിനിധി കോടതിയിലാണ് വെളിപ്പെടുത്തൽ.

സവർക്കറുടെ സഹോദരൻ നാരായൺ ദാമോദർ സവർക്കറുടെ മകൻ അശോക് സവർക്കറുടെയും ഗോദ്സെയുടെ സഹോദരൻ ഗോപാൽ ഗോദ്സെയുടെ മകൾ ഹിമാനി സവർക്കറുടെയും മകനാണ് സത്യകി.

‘ഗാന്ധി വധക്കേസിൽ തന്റെ മുത്തച്ഛൻ ഗോപാൽ ഗോദ്സെയും വിനായക് ദാമോദർ സവർക്കറും പ്രതികളായിരുന്നു എന്നതും നാഥുറാം ഗോദ്സെയാണ് ഗാന്ധിയെ വെടിവെച്ചതെന്നതും തന്റെ അറിവിൽ ശരിയാണ്. ഗോദ്സെക്കും നാരായൻ ആപ്തെക്കും വധശിക്ഷയും ഗോപാൽ ഗോദ്സെക്ക് ജീവപര്യന്തവും വിധിച്ചു.

ഗോപാൽ ഗോദ്സെയും നാഥുറാ ഗോദ്സെയും തന്റെ അറിവിൽ സജീവ ആർ.എസ്.എസ് പ്രവർത്തകരായിരുന്നു. ആർ.എസ്.എസിന്റെ രണ്ടാമത്തെ മേധാവി മാധവ് സദാശിവ് ഗോൾവാൾക്കറും ദിഗംബർ ബഡ്ഗെയും കേസിൽ പ്രതിയായിരുന്നോ എന്നത് അറിവില്ല.

ബഡ്ഗെ ഗാന്ധി വധക്കേസിൽ അറസ്റ്റിലായോ മാപ്പപേക്ഷിച്ചോ എന്നതും അറിയില്ല. നാഥുറാം ഗോദ്സെ ഹിന്ദു മഹാസഭ രാഷ്ട്രീയ പാർട്ടിയിലും സജീവമായിരുന്നു എന്നതും സത്യമാണ്’- സത്യകി പ്രത്യേക ജഡ്ജി അമോൽ ഷിൻഡെക്കു മുമ്പാകെ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:godseVD SavarkarRSS
News Summary - Godse was an active RSS member, says Satyaki Savarkar
Next Story