ഗോദ്സെ ഗാന്ധിയെ വധിച്ചു; പ്രജ്ഞ ഇന്ത്യയുടെ ആത്മാവിനെയും -കൈലാഷ് സത്യാർഥി
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാവും മലേഗാവ് സ്ഫോടനക്കേസിെല പ്രതിയുമായ പ്രജ്ഞ സിങ് താക്കൂറിനെതിരെ രൂക്ഷ വിമർശനവ ുമായി ബാലാവകാശ പ്രവർത്തകൻ കൈലാഷ് സത്യാർഥി. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോദ്സെ ദേശഭക്തനാണെന്ന പ്രജ ്ഞയുടെ പരാമർശത്തെയാണ് സത്യാർഥി വിമർശിച്ചത്. പ്രജ്ഞയെപ്പോലുള്ളവർ ഇന്ത്യയുടെ ആത്മാവിനെയാണ് കൊല്ലുന് നതെന്ന് നൊബേൽ ജേതാവ് ട്വീറ്റ് ചെയ്തു.
गोडसे ने गांधी के शरीर की हत्या की थी, परंतु प्रज्ञा जैसे लोग उनकी आत्मा की हत्या के साथ, अहिंसा,शांति, सहिष्णुता और भारत की आत्मा की हत्या कर रहे हैं।गांधी हर सत्ता और राजनीति से ऊपर हैं।भाजपा नेतृत्व छोटे से फ़ायदे का मोह छोड़ कर उन्हें तत्काल पार्टी से निकाल कर राजधर्म निभाए।
— Kailash Satyarthi (@k_satyarthi) May 18, 2019
ഗോദ്സെ ഗാന്ധിജിയെ വധിച്ചു. എന്നാൽ, പ്രജ്ഞയെപ്പോലുള്ളവർ ഗാന്ധിയുെട ആത്മാവിനേയും ഒപ്പം അഹിംസയേയും സമാധാനത്തേയും സഹിഷ്ണുതയേയും വധിക്കുന്നു. ചെറിയ ഗുണങ്ങൾക്ക് വേണ്ടിയുള്ള ഈ താത്പര്യങ്ങളെ ബി.ജെ.പി നേതൃത്വം ഉപേക്ഷിക്കണം. ഇത്തരക്കാരെ പാർട്ടിയിൽ നിന്ന് അടിയന്തരമായി ഒഴിവാക്കി രാജ ധർമ്മം പാലിക്കണം - സത്യാർഥി ട്വീറ്റ് ചെയ്തു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് ഗോദ്സെയാെണന്നുമുള്ള കമൽ ഹാസൻെറ പരമാർത്തെ തുടർന്നായിരുന്നു ഗോദ്സെ ദേശഭക്തനാണെന്ന് പ്രജ്ഞാ സിങ് പറഞ്ഞത്.