Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊലക്കേസ്​: ആൾദൈവം...

കൊലക്കേസ്​: ആൾദൈവം രാംപാലിന്​ ജീവപര്യന്തം

text_fields
bookmark_border
കൊലക്കേസ്​: ആൾദൈവം രാംപാലിന്​ ജീവപര്യന്തം
cancel

ന്യൂ​ഡ​ല്‍ഹി: കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ വി​വാ​ദ ആ​ള്‍ദൈ​വം രാം​പാ​ലി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. ഹ​രി​യാ​ന​യി​ലെ ഹി​സാ​ര്‍ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. രാം​പാ​ലി​​​െൻറ പേ​രി​ലു​ള്ള ര​ണ്ടു കൊ​ല​ക്കേ​സു​ക​ളി​ല്‍ ഒ​ന്നി​ലാ​ണ് ചൊ​വ്വാ​ഴ്​​ച വി​ധി പ്ര​സ്​​താ​വി​ച്ച​ത്. ര​ണ്ടാ​മ​ത്തെ കേ​സി​ല്‍ കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി​പ​റ​യും. കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ രാം​പാ​ലും 26 അ​നു​യാ​യി​ക​ളും കു​റ്റ​ക്കാ​രാ​ണെ​ന്ന്​ നേ​ര​ത്തേ കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

12 ഏ​ക്ക​റോ​ളം പ​ര​ന്നു​കി​ട​ക്കു​ന്ന ഒ​േ​ട്ട​റെ ദു​രൂ​ഹ​ത​ക​ൾ നി​റ​ഞ്ഞ രാം​പാ​ലി​​​െൻറ ആ​ശ്ര​മ​ത്തി​ൽ ന​ട​ക്കു​ന്ന​തൊ​ന്നും പു​റം​ലോ​കം അ​റി​ഞ്ഞി​രു​ന്നി​ല്ല. അ​നു​യാ​യി​ക​ളെ​ന്ന്​ അ​വ​കാ​​ശ​പ്പെ​ട്ട നി​ര​വ​ധി ഗു​ണ്ട​ക​ളു​ടെ സു​ര​ക്ഷ​യി​ലാ​യി​രു​ന്നു ഇ​യാ​ളു​ടെ തേ​ർ​വാ​ഴ്​​ച. നാ​ലു സ്​​ത്രീ​ക​ളും കു​ട്ടി​യും കൊ​ല്ല​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ആ​ശ്ര​മ​ത്തി​ന​ക​ത്തെ ക്രൂ​ര​ത​ക​ൾ പു​റ​ത്തു​വ​രാ​ൻ തു​ട​ങ്ങി​യ​ത്.

2014 ന​വം​ബ​റി​ലാ​ണ്​ രാം​പാ​ലും അ​നു​യാ​യി​ക​ളും അ​റ​സ്​​റ്റി​ലാ​യ​ത്. വി​ധി​ക്കെ​തി​രെ അ​പ്പീ​ലു​മാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്‌ രാം​പാ​ലി​​​െൻറ അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ചു. അ​നു​യാ​യി​ക​ളു​ടെ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ സം​ഘ​ര്‍ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​ധി​പ്ര​സ്താ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ടാ​യി​ര​ത്തോ​ളം സു​ര​ക്ഷ ജീ​വ​ന​ക്കാ​രെ​യാ​ണ് വി​ന്യ​സി​ച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRam RahimRampalMurder CasesSelf-styled Godman
News Summary - Godman Rampal sentenced to life imprisonment-india news
Next Story