Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി കാരണം കോവിഡ്...

മോദി കാരണം കോവിഡ് കാലത്ത് ലക്ഷ്മീ ദേവി എല്ലാ വീടുകളും സന്ദർശിച്ചു - അമിത് ഷാ

text_fields
bookmark_border
മോദി കാരണം കോവിഡ് കാലത്ത് ലക്ഷ്മീ ദേവി എല്ലാ വീടുകളും സന്ദർശിച്ചു - അമിത് ഷാ
cancel

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവമായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രസംഗങ്ങൾ ബി.ജെ.പി-ആർ.എസ്​.എസ്​ നേതാക്കൾ നിരന്തരം നടത്താറുള്ളതാണ്​. മോദി ദൈവത്തിന്‍റെ അവതാരമാണെന്നും രാമനും കൃഷ്ണനും പോലെ തന്നെയാണ്​ മോദിയെന്നും ഒക്കെ പ്രഖ്യാപിച്ച ഹിന്ദുത്വ തീവ്രവാദി നേതാക്കളും ഉണ്ട്​.

എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത്​ ഷാ തന്നെ അത്തരം ഒരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഇപ്പോൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രയത്നഫലമായി കഴിഞ്ഞ രണ്ട് വർഷത്തെ കോവിഡ് കാലത്ത് രാജ്യത്തെ എല്ലാ വീടുകളിലേയും സാമ്പത്തിക നില ഭദ്രമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

ഉത്തർപ്രദേശിലെ അത്രൗളിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് വർഷം കോവിഡ് കാലത്ത് ലക്ഷ്മീദേവി ഓരോ വീടുകളും സന്ദർശിച്ച് താമരയിൽ ഇരിക്കുകയായിരുന്നു. ഇത് സാധ്യമാകാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. സമാജ്​വാദി പാർട്ടിയും ബഹുജൻ സമാജ്​വാദി പാർട്ടിയും പാവപ്പെട്ടവരെക്കുറിച്ച് ഒന്നും ചിന്തിക്കുന്നില്ലെന്നും വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾക്ക് വേണ്ടി അവർ എന്താണ് ചെയ്തത്? ഗ്യാസ്, ശൗചാലയം, വൈദ്യുതി, വീടുകൾ ഇതൊക്കെ ഉണ്ടാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലേ? നിങ്ങൾ എല്ലാവരും വാക്സിൻ എടുത്തതല്ലേ? അഖിലേഷ് യാദവ് പറഞ്ഞത് ഇത് ബി.ജെ.പിയുടെ വാക്സിൻ ആണെന്നാണ്. അവസാനം അവരും വാക്സിൻ എടുത്തുവെന്ന് അമിത് ഷാ പരിഹസിച്ചു. യു.പി തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ കോവിഡ്​ മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ്​ അമിത്​ ഷാ അടക്കമുള്ള നേതാക്കൾ പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്​. ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ വിമർശനം ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiAmit ShahUP election 2022
News Summary - Goddess Lakshmi visited every home even during Covid due to PM Modi: Amit Shah in UP
Next Story