Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസ്​ക്​ ധരിച്ചില്ല;...

മാസ്​ക്​ ധരിച്ചില്ല; യുപിയിൽ ആട്​ അറസ്റ്റിൽ

text_fields
bookmark_border
മാസ്​ക്​ ധരിച്ചില്ല; യുപിയിൽ ആട്​ അറസ്റ്റിൽ
cancel
camera_altImage for representational purpose only

കാൺപുര്‍: കോവിഡ്​ പ്രതിരോധത്തി​​െൻറ ഭാഗമായി ഉത്തര്‍പ്രദേശില്‍ റോഡില്‍ അലഞ്ഞുതിരിഞ്ഞ ആടിനെയും​ അറസ്റ്റ്​ ചെയ്​തു. കാന്‍പുരിലെ ബേക്കണ്‍ഗഞ്ച് മേഖലയിലാണ് സംഭവം നടന്നത്​. കോവിഡിനെ തുടർന്ന്​ മാസ്​ക്​ ധരിപ്പിക്കലും സാമൂഹിക അകലം പാലിക്കലുമടക്കം പല കര്‍ശന നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിനിടെയാണ് മാസ്‌ക് ധരിക്കാതെ അലഞ്ഞുതിരിഞ്ഞ ആടിനെ യുപിയിലെ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റി പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയത്​. 

പ്രതിയായ ആടിനെ പൊലീസുകാർ ജീപ്പില്‍ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്​. അതേസമയം, ത​​െൻറ ആട്​ അറസ്റ്റിലായത്​ അറിഞ്ഞ ഉടമ, സ്​റ്റേഷനിലേക്ക്​ ഒാടുകയും പൊലീസുകാരോട്​ വിട്ടുതരാൻ കേണപേക്ഷിക്കുകയും ചെയ്തിരുന്നു. ഒടുവിൽ റിലീസ്​ ചെയ്യാൻ സമ്മതിച്ച പൊലീസ്​ മേലാൽ ആടിനെ അലക്ഷ്യമായി റോഡിലൂടെ നടക്കുന്നത്​ കാണരുതെന്ന്​ താക്കീത്​ നൽകുകയും ചെയ്​തു.

ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതിനാലാണ്​ ആടിനെ പിടികൂടിയതെന്ന് അറസ്റ്റ് ചെയ്ത സംഘത്തിലെ പൊലീസുകാരന്‍ സ്ഥിരീകരിച്ചിരുന്നു. എന്നാൽ വിചിത്രമായ സംഭവം വിവാദമായതോടെ വീശദീരണവുമായി അൻവർ ഗഞ്ച്​ പൊലീസ്​ അധികൃതർ രംഗത്തെത്തി. ആടിനൊപ്പം ഒരു യുവാവുണ്ടായിരുന്നുവെന്നും മാസ്‌ക് ധരിക്കാത്ത അയാൾ പൊലീസിനെ കണ്ടതും ഓടി രക്ഷപ്പെട്ടതിനാലാണ്​ അയാളുടെ കൂടെയുണ്ടായിരുന്ന ആടിനെ കസ്റ്റഡിയിലെടുത്തതെന്നും അവർ അറിയിച്ചു.

അതേസമയം, മാസ്‌ക് ധരിക്കാതെ നടന്ന ആട് ലോക്ക് ഡൗണ്‍ ലംഘനമാണ് നടത്തിയതെന്നും ആളുകള്‍ അവരുടെ പട്ടികള്‍ക്ക് വരെ മാസ്‌ക് ധരിപ്പിക്കുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് ആടുകളെയും അത്​ ധരിപ്പിച്ചുകൂടാ എന്നും​ പൊലീസ്​ അധികൃതർ ചോദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videoUttar Pradesh
News Summary - Goat ‘arrested for not wearing mask in Uttar Pradesh
Next Story