Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻജിന് നിലച്ചു; ഗോ എയര്‍ വിമാനത്തിന് അടിയന്തര ലാൻഡിങ്
text_fieldsbookmark_border
ന്യൂഡൽഹി: ആകാശത്തുവെച്ച് എൻജിന് നിലച്ചതിനെ തുടർന്ന് ഗോ എയര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ബംഗളൂരുവില്‍നിന്ന് പുണെയിലേക്കുള്ള ജി.എട്ട്-283 വിമാനമാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ബംഗളൂരു വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് എൻജിന് പ്രവർത്തനം നിലച്ചത്. ഉടൻ അടിയന്തര ലാന്‍ഡിങ് നടത്തി.
ശനിയാഴ്ചയാണ് സംഭവം. തകരാറുണ്ടെന്ന് പൈലറ്റിന് സൂചന ലഭിച്ച ഉടന്‍ വിമാനത്തിെൻറ ഒരു എൻജിന് പ്രവര്‍ത്തനരഹിതമായി.
വിമാനയാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. യാത്രക്കാരെ മറ്റു വിമാനങ്ങളിൽ പുണെയിലേക്ക് അയച്ചതായി ഗോ എയര്‍ അധികൃതര്‍ അറിയിച്ചു.
Next Story
