Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാരണം വ്യക്​തമാക്കാതെ...

കാരണം വ്യക്​തമാക്കാതെ വിമാനം റദ്ദ്​ ചെയ്​തു; ഗോ എയർ, യാത്രക്കാരന്​​ 98,000 രൂപ നൽകണം

text_fields
bookmark_border
കാരണം വ്യക്​തമാക്കാതെ വിമാനം റദ്ദ്​ ചെയ്​തു; ഗോ എയർ, യാത്രക്കാരന്​​ 98,000 രൂപ നൽകണം
cancel

മുംബൈ: അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക്​ വിവാഹാവശ്യാർഥം ബുക്ക്​ ചെയ്​ത ടിക്കറ്റുകൾ അകാരണമായി കാൻസൽ ചെയ് ​ത​ ഗോ എയറിന് 98,000 രൂപ​ പിഴ. 2015ലായിരുന്നു പരാതിക്കിടയാക്കിയ സംഭവം. വൈൽ പാർലേയിൽ താമസിക്കുന്ന ജയേഷ്​ പാണ്ഡ്യ എന്ന യാൾ 25 ടിക്കറ്റുകളായിരുന്നു ഗോ എയറിൽ ബുക്ക്​ ചെയ്​തത്​. ഇതിനായി 50000 രൂപ ചിലവഴിക്കുകയും ചെയ്​തിരുന്നു.

വിമാന ത്തി​​​​െൻറ സമയത്തിനനുസരിച്ചായിരുന്നു യാത്രക്കാരൻ​ വിവാഹ പൂജ വെച്ചത്​. ഇതുമായി ബന്ധപ്പെട്ട്​ യാത്രക്കാരുടെ പേരുകൾ അറിയിക്കാൻ ഗോ എയറിനെ 2015 ജനുവരിയിൽ വിളിക്കുകയും ചെയ്​തു. എന്നാൽ വിമാനം റദ്ദാക്കിയെന്നാണ്​​ അവർ മറുപടി നൽകിയത്​. അതിന്​ പ്രത്യേക കാരണവും അറിയിച്ചില്ലെന്ന്​ ജയേഷ്​ ആരോപിച്ചു.

ശേഷം മറ്റൊരു എയർലൈൻസിൽ 88,816 രൂപയോളം മുടക്കി 24 പേർക്കുള്ള ടിക്കറ്റ്​ ബുക്​ ചെയ്​താണ്​ വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചിലവായ തുക തിരിച്ച്​ കിട്ടാൻ രണ്ട്​ തവണ ഗോ എയറിനെ സമീപിച്ചെങ്കിലും 3000 രൂപയുടെ ക്രെഡിറ്റ്​ വൗച്ചർ നൽകി തിരിച്ചയക്കുകയാണ്​ ഉണ്ടായത്​. ബാക്കി തുക വൈകാതെ തരുമെന്ന്​ അറിയിച്ചെങ്കിലും ശേഷം അവരിൽ നിന്നും യാതൊരു വിവരവുമുണ്ടായില്ലെന്നും ജയേഷ്​ പരാതിപ്പെട്ടു.

വിവരാവകാശ നിയമ പ്രകാരം സിവിൽ ഏവിയേഷൻ ഡയറക്​ടറേറ്റ്​ ജനറലിന്​ പരാതി നൽകിയ ജയേഷിന്​ ഞെട്ടിക്കുന്ന വിവരമാണ്​ ലഭിച്ചത്​. 2015 ഫെബ്രുവരി 17ന്​ ഷെഡ്യൂളിൽ യാതൊരു മാറ്റവമുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട്​ ഗോ എയറിനെ സമീപിച്ചപ്പോൾ ഡി.ജി.സി.എയുടെ പുതിയ കാലാവസ്ഥാ ഷെഡ്യൂൾ പ്രകാരം സെപ്​തംബർ 6 2014 മുതൽ സമയക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നായിരുന്നു അവരുടെ മറുപടി. ഇതോടെ ഗോ എയറി​​​​െൻറ വാദം തെറ്റാണെന്ന്​ ബോധ്യപ്പെടുകയും അവർക്ക്​ പിഴ വിധിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Go AirGoAir FlightGoAir
News Summary - GoAir directed to pay Rs 98,000 to man for cancelling flight-india news
Next Story