കൂറ് മാറ്റത്തിൽ ഗോവക്ക് റെക്കോഡ്
text_fieldsപനാജി: 40 അംഗ ഗോവ നിയമസഭയിലെ 24 എം.എൽ.എമാർ , അതായത് 60 ശതമാനം, കൂടുമാറുക. അതും അഞ്ച് വർഷത്തിനിടെ, അതിലെ ബഹുഭൂരിപക്ഷവും നിയമസഭ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിൽനിന്ന്. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തില ഈ അപൂർവ റെക്കോഡ് ഗോവക്ക് മാത്രമാണെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) വെളിപ്പെടുത്തുന്നു.
ഫെബ്രുവരി 14നാണ് ഗോവയിൽ വോട്ടെടുപ്പ്. ജനവിധിയെ അങ്ങേയറ്റം അവഹേളിക്കുന്നതാണ് ജനപ്രതിനിധികളുടെ ഈ രീതിയെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.2019ൽ മാത്രം 10 കോൺഗ്രസ് എം.എൽ.എമാരാണ് കൂറുമാറിയത്. അതിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉണ്ടെന്നതാണ് കൗതുകകരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

