Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിൽ വിമാനം റൺവേയിൽ...

ഗോവയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; ആളപായമില്ല

text_fields
bookmark_border
ഗോവയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; ആളപായമില്ല
cancel

പനാജി: ഗോവ ഡബോളിം വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി. 154 യാത്രക്കാരുമായി  പുറപ്പെടാനൊരുങ്ങിയ ​ജെറ്റ്​ എയർവേയ്​സ്​ വിമാനമാണ്​ ​റൺവേയിൽ നിന്ന്​ തെന്നിമാറിയത്​. ജീവനക്കാരടക്കം 161 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വൻദുരന്തമാണ് തലനാരിഴക്ക് ഒഴിഞ്ഞുമാറിയത്.

ജെറ്റ്​ എയർവേയ്​സി​​െൻറ 9w 23474 എന്ന വിമാനമാണ്​ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന്​ തെന്നിമാറിയത്. വിമാനം 360 ഡിഗ്രി തിരിഞ്ഞാണ് നിന്നത്. ചില യാത്രക്കാർക്ക്​ നിസാര പരിക്കേറ്റതായും ഇവർക്ക്​ ഉടൻ തന്നെ ചികിൽസ ലഭ്യമാക്കിയതായും ജെറ്റ്​ എയർവേയ്​സ്​ അധികൃതർ അറിയിച്ചു. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.

സംഭവത്തിന്​ ശേഷം വിമാനത്താവളം അടച്ചിട്ടു. പിന്നീട്​  ഒൻപതേകാലോടെയാണ് വിമാനത്താവളത്തി​​െൻറ പ്രവർത്തനം വീണ്ടും ആരംഭിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airwaysfligh skiddedgoa dublim
News Summary - Goa-Mumbai Jet Airways Flight Skids Off Runway
Next Story