Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരാക്രമണ...

ഭീകരാക്രമണ സാധ്യതയെന്ന്​ ഇൻറലിജൻസ്​ മുന്നറിയിപ്പ്

text_fields
bookmark_border
ഭീകരാക്രമണ സാധ്യതയെന്ന്​ ഇൻറലിജൻസ്​ മുന്നറിയിപ്പ്
cancel

ന്യൂഡൽഹി: രാജ്യത്ത്​ ഭീകരാക്രമണ സാധ്യതയെന്ന്​ ഇൻറലിജൻസ്​ മുന്നറിയിപ്പ്​. ഇതേ തുടർന്ന്​ ഗോവ സർക്കാർ ജാഗ്രത നിർദേശം നൽകി. മൽസ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികളെത്താൻ സാധ്യതയുള്ളതായാണ്​ രഹസ്വാന്വേഷണ എജൻസികളുടെ മുന്നറിയിപ്പ്​. 

ഗോവയിലെ കടലോരത്ത്​ സ്ഥിതി ചെയ്യുന്ന കാസിനോകൾ, ജലവിനോദ കേന്ദ്രങ്ങൾ എന്നിവക്ക്​ മുന്നറിയിപ്പ്​ നൽകിയതായി ഗോവ തുറമുഖ വകുപ്പ്​ മന്ത്രി ജയേഷ്​ സാല​ഗാനോക്കർ അറിയിച്ചു. പടിഞ്ഞാറൻ തീരത്ത്​ ഭീകരാക്രമണത്തിന്​ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ എജൻസി റിപ്പോർട്ട്​ തീരരക്ഷാ സേന പങ്കുവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നറിയിപ്പ്​ ഗോവയെ മാത്രം ലക്ഷ്യംവെച്ചുള്ളതല്ലെന്നാണ്​ സൂചന. മും​ൈബ, ഗുജറാത്ത്​ തീരങ്ങളിലും ആക്രമണമു​ണ്ടായേക്കാമെന്നാണ്​ റിപ്പോർട്ടുകളെന്നും തുറമുഖ വകുപ്പ്​ മന്ത്രി പറഞ്ഞു. നേരത്തെ പാകിസ്​താൻ പിടിച്ചെടുത്ത ഇന്ത്യയിൽ നിന്നുള്ള മൽസ്യബന്ധന ബോട്ട്​ വിട്ടയച്ചിരുന്നു. തിരികെയെത്തുന ഇൗ ബോട്ടിൽ ഭീകരവാദികൾ ഉണ്ടായേക്കാമെന്നാണ്​ അന്വേഷണ എജൻസികളുടെ മുന്നറിയിപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goasecurity alertmalayalam news
News Summary - Goa issues alert after intelligence inputs say terrorists might arrive in India via sea route-india news
Next Story