Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിൽ രണ്ട്​...

ഗോവയിൽ രണ്ട്​ എം.ജി.പി എം.എൽ.എമാർ ബി.ജെ.പിയിൽ; ഉപമുഖ്യമന്ത്രി സുദിൻ ധാവലിക്കർ പുറത്ത്​

text_fields
bookmark_border
ഗോവയിൽ രണ്ട്​ എം.ജി.പി എം.എൽ.എമാർ ബി.ജെ.പിയിൽ; ഉപമുഖ്യമന്ത്രി സുദിൻ ധാവലിക്കർ പുറത്ത്​
cancel

മുംബൈ: ഗോവയിൽ മഹാരാഷ്​ട്രവാദി ഗോമന്തക്​ പാർട്ടി (എം.ജി.പി) നേതാവായ ഉപമുഖ്യമന്ത്രി സുദിൻ ധാവലിക്കറെ ബി.ജെ.പി സ ഖ്യ മന്ത്രിസഭയിൽനിന്ന്​ പുറത്താക്കി. പാർട്ടിയുടെ മൂന്ന്​ എം.എൽ.എമാരിൽ രണ്ടുപേർ ബി.ജെ.പിയിലേക്ക്​ കൂറുമാറി മണി ക്കൂറുകൾക്കകമാണ്​ സുദിൻ ധാവലിക്കറെ പുറത്താക്കി മുഖ്യമന്ത്രി പ്രമോദ്​ സാവന്ത്​ ഗവർണർക്ക്​ കത്ത്​ നൽകിയത്​. മനോഹർ അസഗവങ്കർ, ദീപക്​ പവസ്​കർ എന്നിവരാണ്​ ബുധനാഴ്​ച പുലർച്ച രണ്ടിന്​ ബി.ജെ.പിയിൽ ലയിക്കുന്നതായി താൽക്കാലിക സ്​പീക്കർ മൈക്കിൾ ലോബോക്ക്​ കത്തു നൽകിയത്​. അസഗവങ്കർ പ്രമോദ്​ സാവന്ത്​ മന്ത്രിസഭയിൽ അംഗമാണ്​. പവസ്​കർ ബുധനാഴ്​ച അർധരാത്രിയോടെ മന്ത്രിയായി സത്യപ്രതിജ്ഞചെയ്​തു.

ബുധനാഴ്​ച ഉച്ചക്ക്​ എം.ജി.പിയുടെ നിർവാഹക സമിതി ചേരാനിരിക്കെയാണ്​ എം.എൽ.എമാരുടെ കൂറുമാറ്റ നാടകം പാതിരാ നേരത്ത്​ അരങ്ങേറിയത്​. നിർവാഹക സമിതിയിൽ എം.എൽ.എമാരെ പുറത്താക്കാനും സർക്കാറിനുള്ള പിന്തുണ പിൻവലിക്കാനുമായിരുന്നു എം.ജി.പിയുടെ നീക്കം. പാർട്ടി ജനറൽ സെക്രട്ടറി ലാവൂ മംമ്​ലേദാറിനെ കഴിഞ്ഞ ദിവസം എം.ജി.പി പുറത്താക്കിയിരുന്നു. മനോഹർ പരീകറുടെ മരണത്തെ തുടർന്ന്​ നടന്ന അധികാര ചർച്ചക്കിടെ അസഗവങ്കറും പവസ്​കറും ബി.ജെ.പിയിലേക്ക്​ കൂറുമാറാൻ ഒരുങ്ങിയതാണ്​.

എന്നാൽ, നാല്​ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ്​ കഴിയുംവരെ കൂറുമാറ്റം വേണ്ടെന്നായിരുന്നു ബി.ജെ.പി നിലപാട്​. എം.ജി.പി പ്രസിഡൻറ്​​ ദീപക്​ ധാവലിക്കറെ ഷിരോദ മണ്ഡലത്തിൽ മത്സരിക്കുന്നതിൽ നിന്ന്​ തടയുകയായിരുന്നു ലക്ഷ്യം. സുദിൻ ധാവലിക്കർക്ക്​ ഉപമുഖ്യമന്ത്രി പദം നൽകിയത്​ ഇതി‍​െൻറ പേരിലാണ്​. എന്നാൽ, പിന്നീട്​ അപകടം തിരിച്ചറിഞ്ഞ ദീപക്​ ധാവലിക്കർ ഷിരോദയിൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിന്നതോടെ ബി.ജെ.പിയുടെ തന്ത്രം പാളി.

രണ്ട്​ എം.ജി.പിക്കാരുടെ വരവോടെ ബി.ജെ.പിയുടെ അംഗബലം സ്​പീക്കർ ഉൾപ്പെടെ 14 ആയി. ധാവലിക്കർ പുറത്തായതോടെ നിലവിലെ 36 അംഗ സഭയിൽ ഭരണപക്ഷത്തി​​െൻറ അംഗബലം 20 ആയി കുറഞ്ഞു. കോൺഗ്രസിനും 14 അംഗങ്ങളാണുള്ളത്​. ഏക എൻ.സി.പി എം.എൽ.എ കോൺഗ്രസിന്​ ഒപ്പമാണ്​. ലോക്​സഭ തെരഞ്ഞെടുപ്പിനൊപ്പം നാലു നിയമസഭ മണ്ഡലങ്ങളിലേക്ക്​ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നുണ്ട്​. പുതിയ സാഹചര്യത്തിൽ ഈ മണ്ഡലങ്ങളിലും രണ്ട്​ ലോക്​സഭ മണ്ഡലങ്ങളിലും മത്സരിക്കാൻ എം.ജി.പി തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinetgoaSudin Dhavalikar
News Summary - Goa Dy CM Sudin Dhavalikar dropped from Cabinet - India news
Next Story