Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ പ്രവർത്തകയെ ...

കോൺഗ്രസ്​ പ്രവർത്തകയെ കൂട്ടബലാത്സംഗം ചെയ്യുമെന്ന്​ ബി.ജെ.പി നേതാക്കളുടെ ഭീഷണി

text_fields
bookmark_border
കോൺഗ്രസ്​ പ്രവർത്തകയെ കൂട്ടബലാത്സംഗം ചെയ്യുമെന്ന്​ ബി.ജെ.പി നേതാക്കളുടെ ഭീഷണി
cancel

പനാജി: ഗോവയിലെ കോൺഗ്രസ്​ പ്രവർത്തക​െയ കൂട്ടബലാത്സംഗം ചെയ്യുമെന്ന്​ ബി.ജെ.പി നേതാവി​​​െൻറ അനുയായികൾ ഭീഷണിപ്പെടുത്തിയതായി പരാതി. അഭിഭാഷകയും ഗോവ പ്രദേശ്​ മഹിളാ കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറിയുമായ ദിയാ സേത്​കറാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്​. ​

ബി.ജെ.പി പ്രവർത്തകർ ഫോണിൽ വിളിച്ച്​ മോശം ഭാഷയിൽ സംസാരിച്ചെന്നും കൂട്ടബലാത്സംഗത്തിനിരയാക്കുമെന്ന്​ ഭീഷണിപ്പെടുത്തിയതായും ദിയ പരാതിയിൽ പറയുന്നു. ബി.​ജെ.പി നേതാവ്​ സുഭാഷ്​ ശിരോദ്​കറി​​​െൻറ നിയോജക മണ്ഡലത്തിൽ പ്രവേശിപ്പിച്ചാൽ ആക്രമിക്കുമെന്നാണ്​ ഭീഷണി.

കോൺഗ്രസ്​ എം.എൽ.എയായിരുന്ന സുഭാഷ്​ ഒക്​ടോബറിലാണ്​ പാർട്ടിയിൽ നിന്നും രാജിവെച്ച്​ ബി.ജെ.പിയിൽ ചേർന്നത്​. അഭിഭാഷകനായ സുഭാഷിനെതിരെ നേരത്തെയും ദിയ പരാതിപ്പെട്ടിരുന്നു. ദിയയുടെ പരാതിയിൽ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. എന്നാൽ വിഷയത്തിൽ സുഭാഷ്​ ശിരോദ്​കർ പ്രതികരിച്ചിട്ടില്ല.

Show Full Article
TAGS:goa congress worker Gang-Rape threat BJP leader Supporter india news 
Web Title - Goa Congress Worker Alleges Gang-Rape Threat From BJP Leader's Supporters- India news
Next Story