Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചികിത്സക്കുശേഷം  പരീകർ...

ചികിത്സക്കുശേഷം  പരീകർ ആദ്യമായി ഒൗദ്യോഗിക ചടങ്ങിൽ VIDEO

text_fields
bookmark_border
ചികിത്സക്കുശേഷം  പരീകർ ആദ്യമായി ഒൗദ്യോഗിക ചടങ്ങിൽ VIDEO
cancel

പനാജി: അമേരിക്കയിലെ ചികിത്സക്കുശേഷം ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ ആദ്യമായി ഒൗദ്യോഗിക പരിപാടിയിൽ പ​െങ്കടുത്തു. ആസാദ്​ മൈതാനത്ത്​ ഗോവൻ റിപ്പബ്ലിക്​ ദിനാചരണ പരിപാടിയിൽ പരസഹായമില്ലാതെയാണ്​ അദ്ദേഹം നടന്നത്​. ഗോവ സ്വാതന്ത്ര്യ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ചവർക്ക്​ മുഖ്യമന്ത്രി പൂക്കൾ അർപ്പിച്ചു.  

എന്നാൽ, ഏറെ ക്ഷീണിച്ച സ്വരത്തിലായിരുന്നു അദ്ദേഹത്തി​​​​​െൻറ രണ്ടു മിനിറ്റു മാത്രം നീണ്ട പ്രസംഗം. വയറു​േ​വദനയെ തുടർന്ന്​​ കഴിഞ്ഞ ഫെബ്രുവരിയിലാണ്​​ 62കാരനായ പരീകറെ ഗോവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പാൻ​​ക്രിയാസ്​ ഗ്രന്ഥിയെ ബാധിച്ച അസുഖം പരിശോധനയിൽ വ്യക്തമായപ്പോൾ വിദഗ്​ധ ചികിത്സക്കായി മാർച്ച്​ അവസാന വാരം യു.എസിലേക്ക്​ കൊണ്ടുപോവുകയായിരുന്നു. 

മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക ചുമതലകൾ അടുത്തദിവസം മുതൽ തുടങ്ങുമെന്നാണ്​ റിപ്പോർട്ട്​. എന്നാൽ, ദൈനംദിന പ്രവൃത്തികൾ വെട്ടിച്ചുരുക്കുമെന്നും ദീർഘിച്ച സംസാരം ഒഴിവാക്കുമെന്നും മുഖ്യമന്ത്രിയുടെ അടുത്തവൃത്തങ്ങൾ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsGoa CMManmohan Parrikar
News Summary - Goa CM Manmohan Parrikar in Official Meeting -India News
Next Story