വയറുവേദന: പരീക്കർ വീണ്ടും ആശുപത്രിയിൽ
text_fieldsപനാജി: വയറുവേദനയെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരീക്കര്‍ക്ക് നിര്‍ജലീകരണമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഗോവാ ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു. പരീക്കറുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിന് വിദഗ്ധ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും റാണ പറഞ്ഞു.
ഭക്ഷ്യവിഷബാധയെയും വയറു വേദനയെയും തുടര്‍ന്ന് ഫെബ്രുവരി 15ന് അദ്ദേഹത്തെ ഗോവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പാൻക്രിയാസ് അസുഖത്തിന് ചികിത്സയിലായിരുന്ന പരീക്കറിനെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്.
തെൻറ ആരോഗ്യം വീണ്ടെടുക്കുന്നതിന് ഡോക്ടർമാർ വിശ്രമമാണ് നിർദേശിക്കുന്നതും ഇൗകാലയളവിൽ പൊതുജനങ്ങളുമായുള്ള സമ്പർക്കം പരാമവധി ചുരുക്കാൻ നിർബന്ധിതമായിരിക്കയാണെന്നും പരീക്കർ ബജറ്റ് ബ്രീഫിങ്ങിനിടെ അറിയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
