ഭക്ഷണത്തിനുള്ളിൽ ഫോൺ കടത്തൽ; തടവുകാർക്ക് പുറത്തു നിന്ന് ഭക്ഷണം എത്തിക്കുന്നത് തടഞ്ഞ് ഗോവ സെൻട്രൽ ജയിൽ
text_fieldsപനാജി: തടവുകാർക്ക് പുറത്ത് നിന്ന് ഭക്ഷണം എത്തിക്കുന്നതിനെതിരെ കർക്കശ നടപടി എടുക്കാൻ ഗോവ സെൻട്രൽ ജയിൽ സുപിരന്‍റെൻഡ്. പുറത്ത് നിന്ന് വരുന്ന ഭക്ഷണത്തിനുള്ളിൽ വെച്ച് ഫോണുകൾ ജയിലിലേക്ക് കടത്തുന്നത് തടയാനാണ് പുതിയ തീരുമാനം. ഭക്ഷണം പുറത്തുനിന്ന് എത്തിക്കുന്നത് തടയുന്നതിനുവേണ്ടി ജയിലിനുള്ളിൽ മികച്ച സൗകര്യമുള്ള കാന്റീൻ സംവിധാനം നടപ്പാക്കി.
"തടവുകാർക്ക് സന്ദർശകർ ഭക്ഷണം കൊണ്ടു വരരുത്. തടവുകാർക്ക് അനുദിച്ചിട്ടുള്ള ഭക്ഷണത്തിനു പുറമെ അധികം വേണ്ടത് ജയിൽ കാന്റീനിൽ നിന്ന് ചോദിച്ച് വാങ്ങാം. സന്ദർശകർക്ക് വേണമെങ്കിൽ ഭക്ഷണം വാങ്ങാനുള്ള പണം തടവുകാരുടെ അക്കൗണ്ടിലേക്ക് നൽകാം." സുപിരന്‍റെൻഡ് ശങ്കർ ബി ഗോയങ്ക് പറഞ്ഞു.
ജയിലിൽ തടവുകാരെ സന്ദർശിക്കാനെത്തുന്നവർ ഫോണുകളും, ലഹരി ഉൽപ്പന്നങ്ങളും ഭക്ഷണത്തിനുള്ളിൽ വെച്ച് കടത്തുന്നത് പതിവാണ്. ഒരു വിരലിനെക്കാൾ ചെറിയ വലിപ്പമുള്ള ചെറിയ ഫോണുകളാണ് കൂടുതലായും കടത്തുന്നത്. ജയിലിനുള്ളിൽ ലഹരികടത്താൻ ശ്രമിച്ചതിന് ഡെപ്യൂട്ടി സുപിരന്‍റെൻഡ് ഉൾപ്പെടെ നാലു പൊലീസുദ്യോഗസ്ഥർക്ക് രണ്ട് മാസം മുമ്പ് സസ്പെൻഷൻ ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

