Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവയിൽ 34 മണ്ഡലങ്ങളിൽ...

ഗോവയിൽ 34 മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഗോവയിൽ 34 മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
cancel

മുംബൈ: ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്​ മുഖ്യമന്ത്രി ഡൊ. പ്രമോദ്​ സാവന്ത്​ ഉൾപടെ 34 സ്ഥാനാർഥികളെ പ്രഖ്യാപിച്ച്​ ബി.ജെ.പി. സ്വന്തം മണ്ഡലമായ സാൻക്യുലിമിലാണ്​ സാവന്ത്​ മത്​സരിക്കുന്നത്​. ഇവിടെ ധർമേഷ്​ നഗലാനിയാണ്​ കോൺഗ്രസ്​ സ്ഥാനാർഥി.

സാവന്തിനെതിരെ കോൺഗ്രസ്​ സ്ഥാനാർഥി ധർമേഷിനെ പിന്തുണക്കാൻ മറ്റുപാർട്ടി നേതാക്കളുടെ നീക്കമുണ്ട്​. എന്നാൽ ആം ആദ്​മി പാർട്ടി മനോജ്​ അമോൻകറെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്​.

കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ റാണ പ്രതാപ്​ സിങ്ങിനെതിരെ പോറീം മണ്ഡലത്തിൽ മരുമകൾ ഡൊ. ദിവ്യ റാണയാണ്​ ബി.ജെ.പി സ്ഥാനാർഥി. റാണയുടെ പേര്​ കോൺഗ്രസ്​ നേരത്തെ പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

റാണ മത്​സരിക്കരുതെന്നാണ്​ മകനും സാവന്ത്​ മന്ത്രിസഭയിൽ അംഗവുമായ വിശ്വജീത്​ പ്രതാപ്​ സിങ്ങിന്‍റെ അപേക്ഷ. വാൽപോയിയിൽ വിശ്വജീത്​ ആണ്​ ബി.ജ.പി സ്ഥാനാർഥി. മന്ത്രിസ്ഥാനവും പാർട്ടിയും വിട്ട്​ കോൺഗ്രസിൽ ചേർന്ന മൈക്കിൾ ലോബോ മത്​സരിക്കുന്ന കാലാൻഗുട്ടെയിൽ ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoaBJPAssembly Election 2022
News Summary - Goa BJP releases names of 34 candidates
Next Story