ഗോവയിൽ നിശാക്ലബിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം; 23 മരണം
text_fieldsപനാജി: ഗോവയിലെ നിശാ ക്ലബിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ വൻ തീപിടിത്തത്തിൽ 23 മരിച്ചു. അർപോറ ഗ്രാമത്തിലെ റസ്റ്ററന്‍റിനൊപ്പം പ്രവർത്തിച്ച നിശാ ക്ലബിലാണ് അർധരാത്രിയോടെ തീപിടിത്തമുണ്ടായത്.
വടക്കൻ ഗോവയിലെ പ്രശസ്ത നിശാ ക്ലബായ ബിർച്ചിലാണ് സംഭവം. 50തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അടുക്കളയിൽ പാചകത്തിനായി ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
മരിച്ചവരിൽ 20 പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ഇവരിൽ കൂടുതലും പ്രദേശവാസികളായ ജീവനക്കാരാണ്. നാല് വിദേശ വിനോദ സഞ്ചാരികളും മരിച്ചതായി റിപ്പോർട്ടുണ്ട്. പൊള്ളലേറ്റും കനത്ത പുകയിൽ ശ്വാസംമുട്ടിയുമാണ് മരണം.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് നിശാ ക്ലബ് പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

