Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവനിതകളെ ഷോട്​സിൽ...

വനിതകളെ ഷോട്​സിൽ കാണണമെങ്കിൽ ഹോക്കി കാണുവെന്ന്​ രാഹുലിനോട്​ ആർ.എസ്​.എസ്​

text_fields
bookmark_border
rss-leaders-in-khakhi-short
cancel

ന്യൂഡൽഹി: ആർ.എസ്​.എസിൽ വനിതകൾക്ക്​  പ്രാതിനിധ്യമില്ലാത്തതിനെ കുറിച്ച്​  രാഹുൽ ഗാന്ധി നടത്തിയ പ്രസ്​താവനക്ക്​ മറുപടിയുമായി സംഘടന.  വനിതകളെ ഷോട്​സിൽ കാണണമെങ്കിൽ രാഹുൽ ഹോക്കി കാണു എന്ന്​ മുതർന്ന ആർ.എസ്​.എസ്​ നേതാവ്​ മൻമോഹൻ വൈദ്യ പറഞ്ഞു.ആപ്പിളിനെ ഒാറഞ്ചുമായി താരത്മ്യം ചെയ്യുന്നതിന്​ സമാനമാണ്​ രാഹുലി​​​െൻറ പ്രസ്​താവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘപരിവാർ എന്താണെന്ന്​ രാഹുലിന്​ പ്രസംഗം തയാറാക്കുന്നവർക്ക്​ മനസിലായിട്ടില്ല. പ്രസംഗം തയാറാക്കുന്നതിനായി കുറച്ച്​ കൂടി ബുദ്ധിയുള്ള എഴുത്തുകാരെ രാഹുൽ കണ്ടെത്തണമെന്നും വൈദ്യ പരിഹസിച്ചു. ക്രിക്കറ്റ്​ ടീമും ഹോക്കി ടീമും പരസ്​പരം ഏറ്റുമുട്ടുന്നത്​ പോലെയാണ്​ ആർ.എസ്​.എസി​​​െൻറ വനിത സാന്നിധ്യത്തെ സംബന്ധിച്ചുള്ള രാഹുലി​​​െൻറ പ്രസ്​താവന. ആർ.എസ്​.എസി​​​െൻറ ശക്​തി വർധിപ്പിക്കുന്നത്​ സംബന്ധിച്ചത്​ രാഹുൽ ഗാന്ധിക്ക്​ വേവലാതി വേണ്ടെന്നും വൈദ്യ കൂട്ടിച്ചേർത്തു.

വനിതകൾക്ക്​ ആർ.എസ്​.എസിൽ സ്ഥാനമില്ലെന്നും​ ഷോട്​സിട്ട വനിതകളെ ആരെങ്കിലും  ആർ.എസ്​.എസ്​ ശാഖകളിൽ കണ്ടിട്ടുണ്ടോയെന്ന​ും കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്തിൽ നടന്ന പ്രചരണത്തിനിടെ ചോദിച്ചിരുന്നു. ആർ.എസ്​.എസിൽ വനിത പ്രാതിനിധ്യമില്ലെന്ന അർഥത്തിലാണ്​ അദ്ദേഹം പരാമർശം നടത്തിയത്​. ഇതിനെതിരെ അപ്പോൾ തന്നെ സ്​മൃതി ഇറാനി രംഗത്ത്​ വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssmalayalam newsWomen statementRahul Gandhi
News Summary - Go Watch Women's Hockey For Women In Shorts, Says RSS To Rahul Gandhi-India news
Next Story