Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘പാകിസ്​താനിലേക്ക്​...

‘പാകിസ്​താനിലേക്ക്​ പോകൂ’; യു.പിയിലെ പ്രക്ഷോഭകരോട്​ പൊലീസ്​ സൂപ്രണ്ട്​ VIDEO

text_fields
bookmark_border
up-police
cancel

മീ​റ​റ്റ്​​: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​വ​രോ​ട്​ പാ​കി​സ്​​താ​നി​ലേ​ക്ക്​ പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ. മീ​റ​റ്റ്​​ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ അ​ഖി​ലേ​ഷ്​ നാ​രാ​യ​ൺ സി​ങ്ങാ​ണ്​ ​സ​മ​രം ചെ​യ്​​ത​വ​രോ​ട്​​ നി​ങ്ങ​ൾ പാ​കി​സ്​​താ​നി​ലേ​ക്ക്​ പോ​കൂ എ​ന്ന്​ ക​യ​ർ​ക്കു​ന്ന​ത്. ഇ​തി​​െൻറ ഒ​ന്ന​ര​മി​നി​റ്റ്​ വ​രു​ന്ന വി​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഈ​മാ​സം 20ന്​ ​മീ​റ​റ്റി​ലെ ലി​സാ​രി ഗേ​റ്റ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ്​ സം​ഭ​വം.

ഇ​ടു​ങ്ങി​യ തെ​രു​വി​ൽ​ മ​റ്റു​ പൊ​ലീ​സു​കാ​ർ കൂ​ടെ​യു​ള്ള​പ്പോ​ഴാ​ണ്​ പ്ര​കോ​പ​ന​പ​ര​മാ​യി സം​സാ​രി​ച്ച​ത്. ‘ആ ​മ​ഞ്ഞ​യും ക​റു​പ്പും അ​ണി​ഞ്ഞ​വ​രോ​ട്​ പാ​കി​സ്​​താ​നി​ലേ​ക്ക്​ പോ​കാ​ൻ പ​റ​യൂ. അ​വ​ർ ഇ​വി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കും മ​റ്റൊ​രു സ്​​ഥ​ല​ത്തെ പു​ക​ഴ്​​ത്തും’ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​െൻറ വാ​ക്കു​ക​ൾ. അ​തേ​സ​മ​യം, പ്ര​സ്​​താ​വ​ന​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തേ​ാ​ടെ ത​​െൻറ ഭാ​ഗം ന്യാ​യീ​ക​രി​ച്ച്​ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ രം​ഗ​ത്തു വ​ന്നു.

കടപ്പാട്​:എൻ.ഡി.ടി.വി

പ്ര​ക്ഷോ​ഭ​ക​ർ പാ​കി​സ്​​താ​ന്​ അ​നു​കൂ​ല​മാ​യി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​പ്പോ​ഴാ​ണ്​ താ​ൻ അ​ങ്ങ​നെ പ​റ​ഞ്ഞ​തെ​ന്നാ​ണ്​ അ​ഖി​ലേ​ഷ്​ നാ​രാ​യ​ൺ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഉ​ദ്യോ​സ്​​ഥ​നെ ന്യാ​യീ​ക​രി​ച്ച്​ മീ​റ​റ്റ്​ മേ​ഖ​ല പൊ​ലീ​സ്​ എ.​ഡി.​ജി പ്ര​ശാ​ന്ത്​ കു​മാ​റും രം​ഗ​ത്തു​വ​ന്നു. ഡി​സം​ബ​ർ 20ന്​ ​പോ​പു​ല​ർ ഫ്ര​ണ്ട്, എ​സ്.​ഡി.​പി.​ഐ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ക്കാ​ർ പാ​കി​സ്​​താ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​വെ​ന്നാ​ണ്​ പ്ര​ശാ​ന്ത്​ കു​മാ​റി​​െൻറ വാ​ദം.

ഇ​തി​നി​ടെ, പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​​െൻറ ന​ട​പ​ടി​യെ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പ്രി​യ​ങ്ക ഗാ​ന്ധി ശ​ക്​​ത​മാ​യ അ​പ​ല​പി​ച്ചു. ഇ​ത്ത​രം മോ​ശം പ​ദ​പ്ര​യോ​ഗം പൗ​ര​ന്മാ​ർ​ക്കു​മേ​ൽ ന​ട​ത്താ​ൻ ഭ​ര​ണ​ഘ​ട​ന അ​നു​വാ​ദം ന​ൽ​കു​ന്നി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും പ്രി​യ​ങ്ക വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCAA protestAnti CAA protest
News Summary - "Go To Pakistan": On Video, UP Cop During Citizenship Law-India news
Next Story