Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Go Out Only When Necessary Delhi Court To Unnao Rape Survivor
cancel
Homechevron_rightNewschevron_rightIndiachevron_rightവിധി വരുന്നതുവരെ...

വിധി വരുന്നതുവരെ അത്യാവശ്യങ്ങൾക്ക്​ മാത്രമേ പുറത്തുപോകാവൂ -ഉന്നാവ്​ ബലാത്സംഗ കേസ്​ പെൺകുട്ടിയോട്​ കോടതി

text_fields
bookmark_border

ന്യൂഡൽഹി: ഉന്നാവ്​ ബലാത്സംഗ കേസിൽ വിധി വരുന്നതുവരെ അത്യാവശ്യ കാര്യങ്ങൾക്ക്​ വേണ്ടി മാത്രമേ പുറത്തുപോകാവൂവെന്നും പുറത്തുപോകുന്ന വിവരം സുരക്ഷ ഒാഫിസർമാരെ അറിയിക്കണമെന്നും ഇരയായ പെൺകുട്ടിയോട്​ ഡൽഹി ​കോടതി. പെൺകുട്ടിയോ കുടുംബമോ കേസുമായി ബന്ധപ്പെട്ട്​ ഡൽഹിക്ക്​ പുറത്തുപോകുന്നുണ്ടെങ്കിൽ സെൻട്രൽ റിസർവ്​ പൊലീസ്​ സേനയുടെ അസിസ്​റ്റൻറ്​ കമാൻഡൻറിനെ അറിയിക്കണമെന്ന​ും അവർ സുരക്ഷ ഒരുക്കുമെന്നും കോടതി നിർദേശിച്ചു.

ഉന്നാവ്​ പെൺകുട്ടി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടെയാണ്​ ജില്ല സെഷൻസ്​ ജഡ്​ജ്​ ധർ​േമശ്​ ശർമയുടെ നിർദേശം. ആവ​ശ്യമുള്ളപ്പോൾ മാത്രം പുറത്തുപോകുക, കേസ്​ തീരുന്നതുവരെ മുൻകരുതൽ സ്വീകരിക്കണം -കോടതി പറഞ്ഞു.

സുരക്ഷക്കായി ഏർപ്പെടുത്തിയ ഉദ്യോഗസ്​ഥർ തങ്ങളുടെ വ്യക്തി സ്വ​ാത​ന്ത്ര്യത്തിനുമേൽ കടന്നുകയറുന്നുവെന്നും ത​ന്നെയും കുടുംബത്തെയും അപമാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി നൽകിയ പെൺകുട്ടിയുടെ അപേക്ഷയിലാണ് കോടതിയുടെ പ്രതികരണം. ​

ഉന്നാവ്​ ബലാത്സംഗ കേസിൽ ബി.ജെ.പി നേതാവും പുറത്താക്കപ്പെട്ട എം.എൽ.എയുമായ കുൽദീപ്​ സിങ്​ സെംഗാറിന്​ ആജീവനാന്തം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. സുരക്ഷ കാരണങ്ങളാൽ ​േകസി​െൻറ ട്രയൽ ഉന്നാവ്​ കോടതിയിൽനിന്ന്​ ഡൽഹിയിലേക്ക്​ സുപ്രീംകോടതി നിർദേശപ്രകാരം മാറ്റിയിരുന്നു. കേസിനു ശേഷം ബലാത്സംഗ ഇരയെ 53കാരനായ സെംഗാർ നിരന്തരം ഭീഷണിപ്പെടുത്തിയതും കോടതി ചൂണ്ടിക്കായിരുന്നു. 2017ലാണ്​ ഉത്തർപ്രദേശിലെ ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സെംഗാർ ബലാത്സംഗത്തിനിരയാക്കിയത്​. എന്നാൽ, കേസെടുക്കാതിരുന്നതിനെ തുടർന്ന്​ പെൺകുട്ടി സംസ്​ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​െൻറ വസതിക്കു മുന്നിൽ ആത്മാഹുതി ശ്രമം നടത്തിയിരുന്നു.

സെംഗാർ ബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടി 2017 ജൂണിൽ ഉന്നാവിൽ വെച്ച്​ മറ്റു മൂന്നു​പേരാൽ വീണ്ടും ബലാത്സംഗം ചെയ്യപ്പെട്ടു. ഈ കേസി​​െൻറ വിചാരണ തീർന്നിട്ടില്ല. ഈ വർഷം ജൂലൈയിൽ പെൺകുട്ടി സഞ്ചരിച്ച കാറിൽ ട്രക്കിടിച്ച്​ പെൺകുട്ടിക്ക്​ ഗുരുതരമായി പരിക്കേൽക്കുകയും ഇവരുടെ രണ്ട്​ അമ്മായിമാർ കൊല്ലപ്പെടുകയും ചെയ്​തിരുന്നു. ഇൗ സംഭവത്തിനു പിന്നിൽ സെംഗാറിന്​ പങ്കുണ്ടെന്ന്​ പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unnao RapeKuldeep Singh Sengar
News Summary - Go Out Only When Necessary Delhi Court To Unnao Rape Survivor
Next Story