Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഗുലാം നബി ആസാദ്...

'ഗുലാം നബി ആസാദ് ശ്രദ്ധിക്കുക​' -കോൺഗ്രസി​ന്‍റെ ലഡാക് വിജയത്തിൽ ട്വീറ്റുമായി ജയ്റാം രമേശ്

text_fields
bookmark_border
Jairam Ramesh
cancel

ന്യൂഡൽഹി: പാർട്ടി വിട്ട ഗുലാംനബി ആസാദിന് സന്ദേശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശി​ന്‍റെ ട്വീറ്റ്. ലഡാക്ക് ലഡാക്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസി​ന്‍റെ വിജയത്തെ പരാമർശിച്ചു കൂടിയായിരുന്നു ഗുലാം നബി ആസാദ് ശ്രദ്ധിക്കുക എന്ന് പറഞ്ഞ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തത്.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ലഡാക്ക് ഓ​ട്ടോണമസ് ഹിൽ ഡെവലപ്മെന്‍റ് കൗൺസിലിൽ ഗ്രാന്‍റ് ഓൾഡ് പാർട്ടി തെമിസ്ഗാം സീറ്റ് നിലനിർത്തി. ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി താഷി തുണ്ടുപ്പ് വിജയിച്ചു. ബി.ജെ.പിയുടെ ദോർജയ് നംഗ്യാൽ ആയിരുന്നു എതിരാളി.

''ഇതാ മോദിക്കും ഷായ്ക്കും ആസാദിനും വേണ്ടിയുള്ള ചില ബ്രേക്കിങ് ന്യൂസ്. ലഡാക്ക് ഹിൽ കൗൺസിലിലേക്കുള്ള തെമിസ്ഗാം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി ബി.ജെ.പിയെ നല്ല മാർജിനിൽ പരാജയപ്പെടുത്തി. ലഡാക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ.​''എന്നും മറ്റൊരു പോസ്റ്റിൽ ജയ്റാം രമേശ് കുറിച്ചു. കോൺഗ്രസ് ദേശീയ തെരഞ്ഞെടുപ്പ് ബി.ജെ.പിക്കും മറ്റ് പ്രാദേശിക പാർട്ടികൾക്കുമായി വിട്ടുകൊടുത്തുവെന്ന് അഞ്ച് പേജുള്ള രാജിക്കത്തിൽ ഗുലാംനബി ആസാദ് ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulam Nabi AzadJairam Rameshcongress
News Summary - GNA take note: Jairam Ramesh to Gulam Nabi Azad
Next Story