പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതും മുറുക്കിത്തുപ്പുന്നതും തടയാൻ ബംഗളൂരു കോർ പറേഷൻ നടപ്പാക്കിയ കണ്ണാടിക്കാവലിന് നിറഞ്ഞ കൈയടി. റോഡരികിലെ മതിലുകൾ വൃത്തികേ ടിെൻറ ഇടങ്ങളാവുന്നത് തടയാനാണ് ബംഗളൂരു നഗരത്തിലെ ചിലയിടങ്ങളിൽ പരീക്ഷണാടി സ്ഥാനത്തിൽ വൻ കണ്ണാടി തന്നെ സ്ഥാപിച്ചത്.
പഴയതുപോലെ മതിലിനരികിൽ മൂത്രമൊഴിച്ചാൽ രഹസ്യങ്ങളെല്ലാം പരസ്യമാവുമെന്നതാണ് കണ്ണാടി മതിലിെൻറ പ്രത്യേകത. ഇതു ഭയന്ന് ആരും മതിലരികുകൾ വൃത്തികേടാക്കാൻ മെനക്കെടില്ല.
ബംഗളൂരു കോർപറേഷന് കീഴിലെ ചർച്ച് സ്ട്രീറ്റ്, ഇന്ദിര നഗർ, കോറമംഗല, കെ.ആർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ 32 ചതുരശ്ര അടി വലുപ്പം വരുന്ന ആൾക്കണ്ണാടി സ്ഥാപിച്ചത്. മാത്രവുമല്ല; അടുത്തുള്ള പൊതുശൗചാലയം എവിടെയെന്നും ഇൗ കണ്ണാടികളിലൂെട അറിയാനാവും.
ഇവയിൽ പതിച്ചിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ഏറ്റവുമടുത്തുള്ള ശൗചാലയത്തിലേക്കുള്ള വഴി മൊബൈൽ ഫോണിൽ തെളിയും. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മൂത്രമൊഴിക്കുകയോ മലവിസർജനം നടത്തുകയോ ചെയ്താൽ 500 രൂപ മുതൽ 1000 രൂപ വരെയാണ് പിഴ. ആദ്യ നിയമലംഘനത്തിന് 500ഉം ആവർത്തിച്ചാൽ 1000വുമാണ് പിഴ.