ഗൂർഖാലാൻറ് പ്രക്ഷോഭം: അനിശ്ചിതകാല സമരം അവസാനിപ്പിച്ചു
text_fieldsഡാർജിലിങ്: ഗൂർഖാലാൻറിന് വേണ്ടി ഗൂർഖാ ജനമുക്തി മോർച്ച നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം അവസാനിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിെൻറ അപേക്ഷയെ തുടർന്നാണ് പ്രക്ഷോഭം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് പ്രക്ഷോഭം അവസാനിപ്പിക്കുന്നതായി ഗൂർഖ ജനമുക്തി മോർച്ച അറിയിച്ചത്.
രണ്ടാഴ്ചക്കുള്ളിൽ യോഗം ചേർന്ന് ചർച്ച നടത്തി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. അതിനാൽ ബുധനാഴ്ച മുതൽ അനിശ്ചിതകാല പ്രക്ഷോഭം അവസാനിപ്പിക്കുകയാണെന്ന് ജനമുക്തി മോർച്ച നേതാവ് ബിമൽ ഗുറാങ് അറിയിച്ചു. ജൂൺ 15നാണ് വടക്കൻ ബംഗാളിലെ ഡാർജിലിങ് ഹിൽസിൽ പ്രത്യേക ഗുർഖാലാൻറിനു വേണ്ടിയുള്ള പ്രക്ഷോഭം ജനമുക്തി മോർച്ച തുടങ്ങിയത്. 100 ദിവസമായി നടക്കുന്ന പ്രക്ഷോഭെത്ത തുടർന്ന് മേഖലയിലെ മാർക്കറ്റുകൾ, സ്കൂളുകൾ, വ്യാപാര കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിൽ രണ്ടാഴ്ചക്കുള്ളിൽ ഒൗദ്യോഗിക യോഗം വിളിക്കണമെന്ന് ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്നാഥ് സിങ് പറഞ്ഞു. യോഗത്തിൽ ഗൂർഖാലാൻറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്ത് പരിഹരിക്കും. അതിനു മുന്നോടിയായി മേഖലയിൽ സമാധാനാന്തരീക്ഷം കൊണ്ടു വരുന്നതിനായി അനിശ്ചിതകാല ബന്ദ് പിൻവലിക്കാൻ ജി.ജെ.എം നേതാക്കളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഉത്സവ സമയമായതിനാൽ സംസ്ഥാനം സാധാരണനില ൈകവരിക്കാൻ ബന്ദ് പിൻവലിക്കണമെന്നും രാജ്നാഥ് സിങ് ആവശ്യെപ്പട്ടിരുന്നു.
ഹിൽസിെല വിവിധ പാർട്ടികൾ ത്രിതല ചർച്ച വേണമെന്നും മുഖ്യമന്ത്രി മമത ബാനർജി അതിനു വേണ്ടി ശ്രമം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ കേന്ദ്രം ഉടൻ ഇടെപടണമെന്നായിരുന്നു ഗൂർഖാലാൻറ് പ്രക്ഷോഭകരുെട ആവശ്യം. എന്നാൽ ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേർക്കുന്നത് ത്രികക്ഷി ചർച്ചയാണോ എന്ന കാര്യം വ്യക്തമല്ല. ജനാധിപത്യ സംവിധാനത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ മാത്രമാണ് വഴിയെന്നായിരുന്നു യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചുെകാണ്ട് രാജ്നാഥ് സിങ് വിശദീകരിച്ചത്.
ഗൂർഖാലാൻറ് പ്രക്ഷോഭകർ മൂന്നു തവണ രാജ്നാഥ് സിങ്ങിനെ ഡൽഹിയിെലത്തി കണ്ടിരുന്നു. സെപ്തംബർ 19നാണ് ഒടുവിൽ രാജ്നാഥിനെ കണ്ടത്. സെപ്തംബർ 20 ന് മമത ബാനർജി ‘ബോർഡ് ഒാഫ് അഡ്മിനിസ്ട്രേറ്റീവ് ഒാഫ് ഡാർജലിങ് ഹിൽസ്’ എന്നപേരിൽ ഏഴംഗ ഭരണ സമിതി രൂപീകരിച്ചു. ഗൂർഖാലാൻറ് ടെറിറ്റോറിയൽ അഡ്മിനിസ്ട്രേഷനിലേക്ക് തെരഞ്ഞെടുപ്പ് നടക്കും വരെ പ്രദേശത്തെ ഭരണ നിർവ്വഹണ ചുമതലയാണ് സമിതിക്ക് നൽകിയത്. ജി.െജ.എം നേതാവ് ബിമൽ ഗുറാങ്ങിനെ സമിതിയുെട ചെയർമാനായും മെറ്റാരു നേതാവ് അനിത് ഥാപ്പയെ ൈവസ് ചെയർമാനായും നിയമിച്ചു. ഇവരെ ഹിൽസിലെ ഭരണത്തെ നിരീക്ഷിക്കാൻ വേണ്ടിയാണ് നിയമിച്ചതെന്ന് മമത ബാനർജി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
