Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോളിയോ വാക്​സിന്​ പകരം...

പോളിയോ വാക്​സിന്​ പകരം നൽകിയത്​ സാനിറ്റൈസർ; 12 കുഞ്ഞുങ്ങൾ ആശുപത്രിയിൽ

text_fields
bookmark_border
പോളിയോ വാക്​സിന്​ പകരം നൽകിയത്​ സാനിറ്റൈസർ; 12 കുഞ്ഞുങ്ങൾ ആശുപത്രിയിൽ
cancel

മുംബൈ: പോളിയോ വാക്​സിന്​ പകരം സാനിറ്റൈസർ തുള്ളി നൽകിയതിനെ തുടർന്ന്​ മഹാരാഷ്​ട്രയിൽ അഞ്ച്​ വയസിൽ താഴെയുള്ള 12 കുട്ടികൾ ആശുപത്രിയിലായി.

മഹാരാഷ്​ട്രയിലെ യവത്​മൽ ജില്ലയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഞായറാഴ്ചയാണ്​​ സംഭവം.

കുട്ടികളുടെ ആരോഗ്യ സ്​ഥിതി തൃപ്​തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട്​ മൂന്നുപേരെ സസ്​പെൻഡ്​ ചെയ്​തതായി യവത്​മൽ ജില്ല കൗൺസിൽ സി.ഇ.ഒ ശ്രീകൃഷ്​ണ പഞ്ചാൽ പറഞ്ഞു. ഒന്നു മുതൽ അഞ്ച് വരെ പ്രായമുള്ള രണ്ടായിരത്തോളം കുട്ടികളാണ് മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം കേന്ദ്രത്തിൽ തുള്ളിമരുന്ന്​ സ്വീകരിക്കാനായി എത്തിയത്.

'യവത്മാലില്‍ 12 കുട്ടികള്‍ക്ക് പോളിയോ വാക്സിന്​ പകരം ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ നില തൃപ്​തികരമാണ്​. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, ഡോക്ടര്‍, ആശ വര്‍ക്കർ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യും' -പഞ്ചൽ വാർത്താ ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു.

വാക്സിന് സമീപത്ത്​ വെച്ച സാനിറ്റൈസർ ബോട്ടിൽ നഴ്സുമാര്‍ അബദ്ധത്തിൽ എടുത്ത്​ വാക്​സിനാണെന്ന്​ തെറ്റിദ്ധരിച്ച്​ കുട്ടികൾക്ക് നൽകുകയായിരുന്നുവെന്നാണ്​ അധികൃതർ നൽകുന്ന വിശദീകരണം.

സാനിറ്റൈസർ സ്വീകരിച്ച കുട്ടികൾക്ക്​ തലചുറ്റലും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ജനുവരി 30നായിരുന്നു രാജ്യത്ത്​ ദേശീയ വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി പൾസ്​ പോളിയോ തു​ള്ളിമരുന്ന്​ വിതരണം നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraPolio vaccinationsanitiser
Next Story