Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരവസരം തരൂ..നിതീഷ്​...

ഒരവസരം തരൂ..നിതീഷ്​ കുമാറിന്​15 വർഷംകൊണ്ട്​ കഴിയാത്തത്​ ഞങ്ങൾ​ സാധ്യമാക്കാം -തേജസ്വി യാദവ്​

text_fields
bookmark_border
ഒരവസരം തരൂ..നിതീഷ്​ കുമാറിന്​15 വർഷംകൊണ്ട്​ കഴിയാത്തത്​ ഞങ്ങൾ​ സാധ്യമാക്കാം -തേജസ്വി യാദവ്​
cancel

പട്​ന: മുഖ്യമന്ത്രി നിതീഷ്​ കുമാറിന്​ 15 വർഷം കൊണ്ട്​ സാധ്യമാവാത്തത്​ ചെയ്യാനായി ഒരവസരം നൽകണമെന്ന്​ ആർ.​ജെ.ഡി നേതാവ്​ തേജസ്വി യാദവ്​. നിതീഷ്​ കുമാറിന്​ ബിഹാറിനെ കൈകാര്യം ചെയ്യാൻ സാധിക്കാതായെന്നും അദ്ദേഹം ഇത്തവണ ഭരണത്തിൽനിന്ന്​ വിടപറയുമെന്ന കാര്യം സുനിശ്ചിതമാണെന്നും തേജസ്വി പറഞ്ഞു.

'' നിതീഷ്​ കുമാറിന്​ ബിഹാറിനെ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ, ക്രമസമാധാന മേഖലകളിൽ ജോലി ഒഴിഞ്ഞു കിടക്കുകയാണ്​. ഒരു ലക്ഷം ജനസംഖ്യക്ക്​ 77 പൊലീസുകാരാണ്​ ബിഹാറിലുള്ളത്​. മണിപ്പൂരിൽ പോലും അതിൽ കൂടുതൽ വന്നതെങ്ങനെയാണ്? ഞങ്ങൾക്ക്​ ഒരവസരം നൽകണമെന്ന്​ പൊതുജനങ്ങളോട്​ ആവശ്യപ്പെടുകയാണ്​. 15 വർഷം കൊണ്ട്​ നിതീഷ്​ കുമാറിന്​ നേടാൻ സാധിക്കാത്തത്​ ഞങ്ങൾക്ക്​​ ചെയ്യാൻ കഴിയും. അദ്ദേഹത്തിൻെറ വിട പറയൽ സുനിശ്ചിതമാണ്​. മഹാഗഡ്​ബന്ധൻ സർക്കാറാണ്​ വരുന്നത്​.'' -തേജസ്വി യാദവ്​ മാധ്യമങ്ങളോട്​ പറഞ്ഞു.

നിതീഷ്​ കുമാർ ത​ന്നെ ക്രിക്കറ്റർ എന്ന്​ വിളിച്ച്​ പരിഹസിച്ചതിനും തേജസ്വി യാദവ്​ തിരിച്ചടിച്ചു. ''നിതീഷ്​ കുമാറിന്​ എന്തു പറ്റി? പരിചയ സമ്പന്നനായ രാഷ്​ട്രീയക്കാരനായിട്ടും അദ്ദേഹത്തിന്​ എങ്ങനെ ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കുന്നു​.? ക്രിക്കറ്റിൽ നിന്നും സിനിമയിൽ നിന്നും രാഷ്​ട്രീയത്തി​േലക്ക്​ വരാൻ കഴിയില്ലേ? ഡോക്ടർമാർക്കും എഞ്ചിനീയർമാർക്കുമൊന്നും വരാൻ കഴിയില്ലെന്നാണോ അദ്ദേഹം അർത്ഥമാക്കുന്നത്​? '' -തേജസ്വി​ ചോദിച്ചു.

സ്​പോർട്​സ്​മാൻ സ്​പിരിറ്റ്​, നേതൃഗുണം, ടീം വർക്ക്​ എന്നിവയെല്ലാം താൻ പരിശീലിച്ചത്​ ക്രിക്കറ്റിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

​േതജസ്വി യാദവ്​ രാഷ്​ട്രീയത്തിൽ വരുന്നതിന്​ മുമ്പ്​ ക്രിക്കറ്റിൽ സംസ്ഥാന തലത്തിൽ കളിച്ചിരുന്നു. ഡൽഹി ഐ.പി.എൽ ടീമിലും അംഗമായിരുന്നു. പിതാവ്​ ലാലു പ്രസാദ്​ യാദവ്​ അഴിമതിക്കേസിൽ ജയിലിലായതോടെ രാഷ്​ട്രീയ ജനതാദളിനെ(ആർ.ജെ.ഡി) നയിക്കുന്നത്​ 31കാരനായ േതജസ്വി യാദവ് ആണ്​. ഇടതുപക്ഷവും കോൺഗ്രസും ഉൾപ്പെടെയുള്ള കക്ഷികൾ പിന്തുണക്കുന്ന പ്രതിപക്ഷ സഖ്യത്തിൻെറ മുഖ്യമന്ത്രി സ്ഥാനാർഥിയാണ്​ തേജസ്വി യാദവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDTejashwi YadavMahagatbandhanbihar election 2020
News Summary - give us a chance, so we can do what Nitish Kumar couldn't achieve in 15 years said Tejashwi Yadav
Next Story