Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘സമാധാനത്തിന്​ ഒരവസരം...

‘സമാധാനത്തിന്​ ഒരവസരം നൽകൂ’; മോദിയോട്​ ഇംറാൻ

text_fields
bookmark_border
‘സമാധാനത്തിന്​ ഒരവസരം നൽകൂ’; മോദിയോട്​ ഇംറാൻ
cancel

ഇസ്​ലമാബാദ്: പുല്‍വാമ ഭീകരാക്രമണത്തെ തുടർന്ന്​ ഇന്ത്യയും പാകിസ്​താനും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാൻ സമാധാന ചർച്ചകൾക്ക്​ അവസരം നൽകണമെന്ന്​ പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ. രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ട കാര്യം പ്രധാനമന്ത്രി​ നരേന്ദ്രമോദി മറന്നുപോയിരിക്കുന്നു. സമാധാനത്തിന് ഒരു അവസരം നല്‍കൂയെന്നും ഇംറാൻ ​മോദിയോട് അപേക്ഷിച്ചു.

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ രഹസ്യാന്വേഷണ വിവരങ്ങളും തെളിവുകളും നല്‍കിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘പത്താ​​​െൻറ മകൻ’ ആണെങ്കിൽ ഭീകരാക്രമണവുമായി ബന്ധപ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു ഇംറാൻ.

ഇംറാൻ ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ സമയത്ത് അഭിനന്ദിക്കാനായി വിളിച്ച മോദി ദാരിദ്ര്യത്തിനും നിരക്ഷരതക്കുമെതിരെ ഒന്നിച്ച്‌ പോരാടുമെന്ന്​ പറഞ്ഞിരുന്നു. താന്‍ ഒരു പത്താ​​​െൻറ മകനാണെന്നും സത്യത്തില്‍ ഉറച്ച് നിന്ന് മാത്രമേ താന്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുള്ളു എന്നുമായിരുന്നു ഇംറാൻ അന്ന്​ പ്രതികരിച്ചത്​. എന്നാൽ പുൽവാമ ഭീകരാക്രമണത്തിൽ യാതൊരു നടപടിയും കൈക്കൊള്ളാത്ത പാക്​ നിലപാടിനെ ഇന്ത്യ ശക്തമായി വിമർശിച്ചിരുന്നു.

പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകള്‍ ഇന്ത്യ നല്‍കിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു നേരത്തെയും ഇംറാൻ ഖാൻ അറിയിച്ചത്​. ഭീകര സംഘടനയായ ജയ്​ശെ മുഹമ്മദ്​ പാകിസ്​താൻ ആസ്ഥാനമായാണ്​ പ്രവർത്തിക്കുന്നത്​. അവരുടെ​ നേതാവ്​ മസൂദ്​ അസ്​ഹർ ഇപ്പോഴും പാകിസ്​താനിൽ തന്നെയാണ്​ ഉള്ളതെന്നും ഇതിൽ കൂടുതൽ വ്യക്തമായ വേറെന്ത്​ തെളിവുകളാണ്​ നടപടിയെടുക്കാൻ പാകിസ്​താന്​ വേണ്ടതെന്നും​ ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചിരുന്നു. മുംബൈ, പത്താന്‍കോട്ട് ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഇന്ത്യ ശക്തമായ തെളിവുകള്‍ നല്‍കിയിട്ടും പാകിസ്താന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peacePulwama Terror AttackPM Modi. ChallengePakistan PM Imran Khan
News Summary - "Give Peace A Chance": Imran Khan- India news
Next Story