Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രാദേശിക പാർട്ടികൾ ശക്തരായ ഇടത്ത് അവർ ഡ്രൈവർ സീറ്റിലിരിക്കുമെന്ന് കോൺഗ്രസ് മനസിലാക്കണം -തേജസ്വി യാദവ്

text_fields
bookmark_border
Tejashwi Yadav
cancel

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളിൽ കോൺഗ്രസ് വലിയ പാർട്ടിയാണെന്നും എന്നാൽ പ്രാദേശിക പാർട്ടികൾ ശക്തരായ ഇടത്ത് ബി.ജെ.പിയെ നേരിടാൻ അവിടെ ഡ്രൈവർ സീറ്റിലിരിക്കാൻ അവരെ അനുവദിക്കണമെന്നും തേജസ്വി യാദവ്.

മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറും താനും പ്രാദശേിക പാർട്ടികളെയും കോൺഗ്രസിനേയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് തേജസ്വി കൂട്ടിച്ചേർത്തു.

‘ബിഹാറിലെ മഹാഘഡ്ബന്ധനിൽ നിന്ന് കോൺഗ്രസ് അകന്നു നിൽക്കുകയാണ്. ബിഹാറിൽ ഞങ്ങളുടെ ആർ.ജെ.ഡിയാണ് വലിയ പാർട്ടി. എന്നാൽ കോൺഗ്രസാണ് രാജ്യത്തെ വലിയ പ്രതിപക്ഷ കക്ഷി. ലാലുജിയും നിതീഷ് ജിയും ഞങ്ങളെല്ലാവരും ചേർന്ന് പ്രാദേശിക പാർട്ടികളെയും കോൺഗ്രസിനെയും ഒരുമിച്ച് കൊണ്ടു വന്ന് മു​ന്നോട്ട് എന്തുവേണമെന്ന് തീരുമാനിക്കാനുള്ള ശ്രമത്തിലാണ്’ -തേജസ്വി പറഞ്ഞു.

‘ഒരു കാര്യം വ്യക്തമാക്കാം. ഞങ്ങളിത് നേരത്തെയും പറഞ്ഞിട്ടുണ്ട്. പ്രാദേശിക പാർട്ടികൾ ശക്തരായ ഇടങ്ങളിലെല്ലാം അവർ ഡ്രൈവിങ് സീറ്റിലിായിരിക്കും. കോൺഗ്രസുകാർ ഇത് മനസിലാക്കണം.’ - തേജസ്വി കൂട്ടിച്ചേർത്തു.

‘ബി.ജെ.പിയും കോൺഗ്രസും നേരിട്ട് പോരാട്ടമുള്ള ഇടങ്ങളിലെല്ലാം കോൺഗ്രസ് അവരെ ​നേരിടണം.’ - തേജസ്വി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - "Give Driver's Seat To Strong Regional Parties": Tejashwi Yadav To Congress
Next Story