Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെൺകുട്ടികൾക്ക്​...

പെൺകുട്ടികൾക്ക്​ മൊബൈൽ ഫോൺ നൽകരുത്​; അത്​ ബലാത്സംഗങ്ങൾക്ക്​ കാരണമാവുമെന്ന്​ യു.പി വനിത കമീഷൻ അംഗം

text_fields
bookmark_border
പെൺകുട്ടികൾക്ക്​ മൊബൈൽ ഫോൺ നൽകരുത്​; അത്​ ബലാത്സംഗങ്ങൾക്ക്​ കാരണമാവുമെന്ന്​ യു.പി വനിത കമീഷൻ അംഗം
cancel

ലഖ്​നോ: പെൺകുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച്​ വിവാദപരാമർശവുമായി ഉത്തർപ്രദേശ്​ വനിത കമീഷൻ അംഗം. പെൺകുട്ടികൾക്ക്​ മൊബൈൽ ഫോൺ നൽകുന്നത്​ ബലാത്സംഗത്തിന്​ കാരണമാവുമെന്നാണ്​ വിവാദ പരാമാർശം. യു.പി വനിത കമീഷൻ അംഗമായ മീനാകുമാരിയുടേതാണ്​ പ്രസ്​താവന.

കഴിഞ്ഞ ദിവസം അലിഗഢിൽ നടന്ന വനിത കമീഷ​െൻറ പരാതി പരിഹാര അദാലത്തിനിടെയായിരുന്നു അംഗത്തി​െൻറ പ്രസ്​താവന. രക്ഷിതാക്കൾ പ്രത്യേകിച്ച്​ അമ്മമാർ പെൺകുട്ടികളെ നിരീക്ഷിക്കണം. അവരുടെ നിരീക്ഷത്തിൽ ഉദാസീനതയുണ്ടാവു​േമ്പാഴാണ്​ പെൺകുട്ടികൾക്ക്​ നേരെ അക്രമം നടക്കുന്നതെന്നും അവർ പറഞ്ഞു.

പ്രസ്​താവന വിവാദമായതോടെ വിശദീകരണവുമായി കുമാരി തന്നെ പിന്നീട്​ രംഗത്തെത്തി. ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടികൾക്ക്​ മൊബൈൽ ഫോൺ എങ്ങനെയാണ്​ ഉപയോഗിക്കേണ്ടതെന്ന്​ അറിയില്ല. അവർ ഫോൺ ഉപയോഗിച്ച്​ ആൺ സുഹൃത്തുക്കളെ ഉണ്ടാക്കി അവരോടൊപ്പം ഓടി പോവുന്നു. സ്​മാർട്ട്​ഫോൺ ഉപയോഗിച്ച്​ അശ്ലീല വിഡിയോകളും പെൺകുട്ടികൾ കാണുന്നുണ്ട്​. പ്രതിദിനം 20ഓളം സ്​ത്രീകൾ ത​െൻറ അടുത്ത്​ പരാതിയുമായി എത്താറുണ്ട്​. ഇത്​ ആറ്​ പരാതികളി​ലേയെങ്കിലും വില്ലൻ മൊബൈൽ ഫോണാണ്​. ഇതിൽ പല പെൺകുട്ടികളും ലൈംഗിക ചൂഷണത്തിനും ഇരയാകാറുണ്ടെന്ന്​ അവർ പറഞ്ഞു.

അതേസമയം, മീനാകുമാരിയുടെ പ്രസ്​താവനയെ തള്ളി വനിത കമീഷൻ ഉപാധ്യക്ഷ അഞ്​ജു ചൗധരി രംഗത്തെത്തി. പെൺകുട്ടികൾക്ക്​ മൊബൈൽ ഫോൺ നൽകരുതെന്ന്​ പറയുന്നതിന്​ പകരം അവരെ ബോധവൽക്കരിക്കുകയാണ്​ വേണ്ടെതെന്നും ചൗധരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women commission
News Summary - "Girls should not be given phones as it leads to rapes," says UP Women's Commission member
Next Story