Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒഡിഷയിൽ സ്‌കൂൾ യൂനിഫോമിൽ രണ്ട് പെൺകുട്ടികൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
ഭുവനേശ്വർ: ഒഡിഷയിലെ മാൽക്കൻഗിരി ജില്ലയിലെ വനത്തിൽ സ്കൂൾ യൂനിഫോമിൽ രണ്ട് പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസമായി പെൺകുട്ടികളെ കാണാനില്ലായിരുന്നു. നാട്ടിലെ സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്നു ഇരുവരും.
സ്‌കൂൾ വിട്ട് വ്യാഴാഴ്ച വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയിരുന്നു. വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുട്ടികളിലൊരാളുടെ മാതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിക്കിടക്കുന്ന രണ്ട് മൃതദേഹങ്ങൾ നാട്ടുകാർ കണ്ടെത്തി വിവരമറിയിക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Next Story

