Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ 19: നീറ്റ്​...

കോവിഡ്​ 19: നീറ്റ്​ പരീക്ഷയെഴുതിയ പെൺകുട്ടികളുടെ എണ്ണത്തിൽ കുറവ്​

text_fields
bookmark_border
കോവിഡ്​ 19: നീറ്റ്​ പരീക്ഷയെഴുതിയ പെൺകുട്ടികളുടെ എണ്ണത്തിൽ കുറവ്​
cancel

ന്യൂഡൽഹി: കോവിഡ്​ 19നെ തുടർന്ന്​ നീറ്റ്​ പരീക്ഷയെഴുതിയ പെൺകുട്ടികളുടെ എണ്ണത്തിൽ കുറവ്​. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ പെൺകുട്ടികളുടെ എണ്ണം ഇത്രയും കുറയുന്നത്​ ഇതാദ്യമായാണ്​.

7,48,866 പെൺകുട്ടികളാണ്​ ഇത്തവണ പരീക്ഷക്കെത്തിയത്​. 6,18,075 ആൺകുട്ടികളും ഹാജരായി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യു​േമ്പാൾ അപേക്ഷിച്ചവരിൽ പരീക്ഷക്കെത്തിയ പെൺകുട്ടികളും എണ്ണം 92.85 ശതമാനത്തിൽ നിന്ന്​ 85.57 ശതമാനമായി കുറഞ്ഞു.

രജിസ്​റ്റർ ചെയ്​തവരിൽ 86.25 ശതമാനം ആൺകുട്ടികളും പരീക്ഷക്കെത്തിയപ്പോൾ പെൺകുട്ടികൾക്കിടയിൽ ഇത്​ 85.02 ശതമാനമാണ്​. മുൻ വർഷവുമായി താരതമ്യം ചെയ്യു​േമ്പാൾ 8.01 ശതമാനത്തി​െൻറ കുറവുണ്ടായി.

അതേസമയം, ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികൾ ഇത്തവണ നീറ്റ്​ പരീക്ഷ വിജയിച്ചിട്ടുണ്ട്​. കോവിഡി​െൻറ പശ്​ചാത്തലത്തിൽ നീറ്റ്​ പരീക്ഷ നടത്തുന്നതിനെതിരെ നേരത്തെ പ്രതിഷേധങ്ങളുണ്ടായിരുന്നു. എന്നാൽ, പരീക്ഷ മാറ്റാൻ കേന്ദ്രസർക്കാർ തയാറായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET Ug​Covid 19
News Summary - Girls' NEET Attendance Suffers Steep Drop as Covid-19 Pandemic Widens Gender Gap
Next Story