പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് പരിശോധിച്ച സമിതി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചു
text_fieldsന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം വിലയിരുത്താൻ നിയോഗിച്ച സമിതി കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. വിവാഹപ്രായം ഉയർത്തണമെന്ന ആവശ്യം സമിതി ശക്തമായി ഉന്നയിച്ചതായാണ് സൂചനകൾ. ജയ െജയ്റ്റ്ലി അധ്യക്ഷയായ 10 അംഗ സമിതിയെ കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ നിയോഗിച്ചത്. നിലവിൽ 18 വയസ്സാണ് വിവാഹപ്രായം.
പെൺകുട്ടികളുടെ ആരോഗ്യനില, പോഷകാഹാരലഭ്യത, പ്രസവാനുപാതം, ലിംഗാനുപാതം തുടങ്ങിയവ പരിശോധിച്ചാണ് സമിതി റിപ്പോർട്ട് നൽകിയത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

