Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്യാണ മണ്ഡപത്തിൽനിന്നും ലക്ഷങ്ങൾ കവർന്ന് യുവതികൾ; വീഡിയോ പുറത്ത്

text_fields
bookmark_border
വിവാഹത്തിൽ പങ്കെടുക്കാനുള്ള വസ്ത്രങ്ങൾ ധരിച്ചായിരുന്നു യുവതികളും എത്തിയിരുന്നത്
കല്യാണ മണ്ഡപത്തിൽനിന്നും ലക്ഷങ്ങൾ കവർന്ന് യുവതികൾ; വീഡിയോ പുറത്ത്
cancel

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ കല്യാണമണ്ഡപത്തിൽനിന്നും ലക്ഷക്കണക്കിന് രൂപ കവർന്ന് രണ്ട് യുവതികൾ. പണമടങ്ങിയ വലിയ ബാഗുകളുമായി യുവതികൾ സ്ഥലംവിടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളുടെ സഹായത്തോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മേഖലയിൽ വിവാഹ സീസൺ ആരംഭിച്ചതോടെ ഇത്തരം മോഷണങ്ങളും വർധിച്ചിട്ടുണ്ട്. ഗൊസാൽപൂർ ഏരിയയിലെ ഹം ലോഗ് എന്ന കല്യാണ മണ്ഡപത്തിലാണ് കഴിഞ്ഞ ദിവസം വൻ കവർച്ച നടന്നത്. ധൻപുരിയിലെ സോണി കുടുംബത്തിലെ വിവാഹം നടക്കുമ്പോഴായിരുന്നു കവർച്ച.

ചടങ്ങിലെ അതിഥികളെ പോലെ വിവാഹത്തിൽ പങ്കെടുക്കാനുള്ള വസ്ത്രങ്ങൾ ധരിച്ചായിരുന്നു പെൺകുട്ടികളും എത്തിയിരുന്നത്. അതിനാൽ ഇവരെ ആരും സംശയിച്ചതുമില്ല.

വിവാഹ ആഘോഷം തകൃതിയായി നടക്കവെ രണ്ടു യുവതികളും പണം ബാഗിലാക്കി മെല്ലെ പുറത്തേക്ക് പോകുകയായിരുന്നു. പെൺകുട്ടികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Girls Flee With Bag Full Of Cash Worth Lakhs From Wedding Venue
Next Story