Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Marriage Representative Image
cancel
Homechevron_rightNewschevron_rightIndiachevron_rightപെൺകുട്ടികൾക്ക്​ 15ാം...

പെൺകുട്ടികൾക്ക്​ 15ാം വയസിൽ പ്രസവിക്കാനാകും, പിന്നെ എന്തുകൊണ്ട്​ വിവാഹപ്രായം ഉയർത്തണം -കോൺഗ്രസ്​ നേതാവ്​

text_fields
bookmark_border

ഭോപാൽ: പെൺകുട്ടികൾക്ക്​ ​15ാം വയസിൽ പ്രത്യുൽപാദന ശേഷിയുണ്ടെന്നിരിക്കേ, വിവാഹപ്രായം 18ൽനിന്ന്​ 21 ലേക്ക്​ ഉയർത്തേണ്ടതിന്‍റെ ആവശ്യകത എന്താ​െണന്ന്​ കോൺഗ്രസ്​ നേതാവ്​. രാജ്യത്ത്​ പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന്​ 21ആക്കി ഉയർത്തുന്നത്​ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതി​നിടെയാണ്​ മുൻ പി.ഡബ്ല്യു.ഡി മന്ത്രിയും കമൽനാഥിന്‍റെ വിശ്വസ്​തനു​മായ സജ്ജൻ സിങ്​ വർമയുടെ പ്രതികരണം.

'ഇത്​ എന്‍റെ കണ്ടെത്തലല്ല. ഡോക്​ടർമാരുടെ റിപ്പോർട്ടുകൾ പ്രകാരം പെൺകുട്ടികൾക്ക്​ 15ാം വയസിൽ പ്രസവിക്കാനാകും. അതുകൊണ്ടുതന്നെ 18 വയസുള്ള പെൺകുട്ടിക്ക്​ വിവാഹത്തിന്​ പക്വത കൈവരിച്ചതായി കണക്കാക്കുന്നു. 18വയസായ പെൺകുട്ടികൾ അവരുടെ അമ്മായിയമ്മയുടെ വീട്ടിൽ സ​േന്താഷത്തോടെ ജീവിക്കണം' -സജ്ജൻ സിങ്​ വർമ പറഞ്ഞു.

മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാനെയും സജ്ജൻ സിങ്​ വർമ വിമർശിച്ചു. 'പെൺകുട്ടികളുടെ വിവാഹപ്രായം 18ൽനിന്ന്​ 21ലേക്ക്​ ഉയർത്തണമെന്ന്​ ആവശ്യ​െപ്പടാൻ ശിവരാജ്​ സിങ്​ ചൗഹാൻ ശാസ്​ത്രജ്ഞനോ വിദഗ്​ധ ഡോക്​ടറോ ആണോ​?' -അദ്ദേഹം ചോദിച്ചു.

മുൻമന്ത്രിയുടെ പ്രസ്​താവനയോടെ മധ്യപ്രദേശ്​ കോൺഗ്രസ്​ വെട്ടിലായിരിക്കുകയാണ്​. സജ്ജൻ സിങ്ങ്​ മാപ്പ്​ പറയണമെന്നും കോൺഗ്രസിൽനിന്ന്​ പുറത്താക്കണമെന്നുമുള്ള ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തി. സജ്ജൻ സിങ്​ വർമ അപമാനിച്ചത്​ മധ്യപ്രദേശിലെ പെൺകുട്ടികളെ മാത്രമല്ലെന്നും രാജ്യത്തെ മുഴുവൻ പെൺകുട്ടികളെയുമാണെന്ന്​ ബി.ജെ.പി വക്താവ്​ രാഹുൽ കോത്താരി പറഞ്ഞു.

എന്നാൽ ബി.ജെ.പി പുതിയ പ്രശ്​നം സൃഷ്​ടിക്കാൻ ശ്രമിക്കുന്നുവെന്നല്ലാ​െത മറ്റൊന്നും ഇക്കാര്യത്തിൽ ഇ​െല്ലന്നായിരുന്നു കോൺഗ്രസ്​ വക്താവ്​ ഭൂപേന്ദ്ര ഗുപ്​തയുടെ പ്രതികരണം.

മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ സ്​ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച്​ പൊതു അവബോധം സൃഷ്​ടിക്കുന്നതിനായി രണ്ടാഴ്ച നീണ്ടു നിൽക്കുന്ന 'സമ്മാൻ' പദ്ധതി ഉദ്​ഘാടനം ചെയ്​തതി​നിടെയാണ്​ നേതാവിന്‍റെ പ്രസ്​താവനയെന്നതാണ്​ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marriage ageCongressSajjan Singh Verma
News Summary - Girls Can Reproduce At 15 Why Raise Age For Marriage Congress Leader
Next Story