ഭർത്താവിനെ മുൻ കാമുകിക്ക് വിവാഹം ചെയ്ത് കൊടുത്ത് ഭാര്യ
text_fieldsഅമരാവതി: വർഷങ്ങൾക്ക് ശേഷം ഭർത്താവിനെ തേടിയെത്തിയ കാമുകിയുടെയും ഭർത്താവിന്‍റെയും വിവാഹം നടത്തി നൽകി ഭാര്യ. ആന്ധ്രപ്രദേശിലാണ് സംഭവം. അംബേദ്കർ നഗർ സ്വദേശി കല്യാണിനെ തേടിയാണ് വർഷങ്ങൾക്ക് ശേഷം മുൻകാമുകി എത്തിയത്. ടിക്ടോക് വഴി പരിചയപ്പെട്ട വിമലയാണ് കല്യാണിന്‍റെ ഭാര്യ. ടിക്ടോക് താരങ്ങളായ ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.
കല്യാണിനെ തേടി വിശാഖപട്ടണത്തിൽ നിന്നാണ് കാമുകി നിത്യശ്രീ എത്തിയത്. കല്യാണിന്‍റെ മുൻ കാമുകിയാണ് താനെന്നും എന്നാൽ ചില കാരണങ്ങളാൽ പിരിയേണ്ടി വന്നെന്നും നിത്യശ്രീ ഭാര്യ വിമലയോട് പറഞ്ഞു. കല്യാണിനെ മറക്കാൻ സാധിക്കില്ലെന്നും താൻ ഇതുവരെ മറ്റൊരു കല്ല്യാണം കഴിച്ചിട്ടില്ലെന്നും നിത്യശ്രീ പറഞ്ഞു.
ഒട്ടും പ്രതീക്ഷിക്കാതെ ഭാര്യ തന്നെ കല്യാണിന്‍റെയും കാമുകിയുടെയും വിവാഹം നടത്താൻ തീരുമാനിച്ചു. ബന്ധുക്കളെല്ലാം എതിർത്തെങ്കിലും കല്ല്യാണത്തിന് വേണ്ട ഒരുക്കങ്ങൾ ഭാര്യ തന്നെ ചെയ്ത് തുടങ്ങി. കഴിഞ്ഞ ദിവസം ഡക്കിളിയിലെ അമ്പലത്തിൽ വെച്ച് കല്യാണിന്‍റെയും നിത്യശ്രീയുടെയും വിവാഹം ഭാര്യ വിമല കൂടെ നിന്ന് നടത്തി നൽകി. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് താമസിക്കാനാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

