യു.പിയില്‍ ലൈംഗിക പീഡനത്തെ എതിർത്ത പെൺകുട്ടിയെ വീട്ടിൽകയറി വെടിവെച്ച് കൊന്നു
text_fieldsലക്നോ: യു.പിയില്‍ ലൈംഗിക പീഡനത്തെ എതിര്‍ത്ത പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വെടിവച്ചു കൊലപ്പെടുത്തി. മനീഷ് യാദവ്, ശിവ്പാല്‍ യാദവ്, ഗൗരവ് ചാക് എന്നിവരാണ് പ്രതികളെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. ഫിറോസാബാദിലെ പ്രേംനഗറിലാണ് വെള്ളിയാഴ്ചയാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. ആക്രമികള്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.
കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ട് വരികയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തടഞ്ഞ് നിര്‍ത്തുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇവരോട് പ്രതികരിച്ചു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് പ്രതികള്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തതെന്ന് പിതാവ് പറഞ്ഞു.
സംഭവത്തില്‍ റസല്പുര് പോലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

