Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്കൂളിലെ സാമ്പാർ...

സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണ് രണ്ടാംക്ലാസുകാരിക്ക് ദാരുണാന്ത്യം; അപകടം കലബുർഗിയിലെ പ്രൈമറി സ്കൂളിൽ

text_fields
bookmark_border
kalburgi 89798
cancel
camera_alt

പൊള്ളലേറ്റ പെൺകുട്ടി ആശുപത്രിയിൽ

ബംഗളൂരു: സ്കൂൾ പാചകപ്പുരയിലെ തിളയ്ക്കുന്ന സാമ്പാർ ചെമ്പിൽ വീണ് ഗുരുതര പൊള്ളലേറ്റ വിദ്യാർഥിനി മരിച്ചു. കർണാടകയിലെ കലബുർഗിയിലെ പ്രൈമറി സ്കൂളിലാണ് സംഭവം. മഹന്തമ്മ ശിവപ്പ തൽവാർ എന്ന രണ്ടാംക്ലാസുകാരിയാണ് മരിച്ചത്.

വ്യാഴാഴ്ചയാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. പാചകപ്പുരയിൽ വെച്ചായിരുന്നു ഉച്ചഭക്ഷണം വിളമ്പിയത്. ഭക്ഷണം വാങ്ങാനെത്തിയ കുട്ടി അബദ്ധത്തിൽ സാമ്പാർ ചെമ്പിലേക്ക് വീഴുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആദ്യം കലബുർഗിയിലെ ആശുപത്രിയിലും പിന്നീട് ബംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഞായറാഴ്ചയോടെ മരിക്കുകയായിരുന്നു.

സംഭവത്തിൽ സ്കൂൾ പ്രധാനാധ്യാപിക, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർ, പാചകത്തൊഴിലാളികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു.

Show Full Article
TAGS:Student deathKalaburagi school
News Summary - Girl who fell into hot sambar vessel in Kalaburagi school, dies
Next Story