അഞ്ച് വയസുകാരിയോട് ലൈംഗികാതിക്രമം; 13 വയസുകാരനെതിരെ കേസെടുത്ത് പൊലീസ്
text_fieldsഭോപ്പാൽ: അഞ്ച് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 13 വയസുകാരനെതിരെ പൊലീസ് കേസെടുത്തു.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഭോപ്പാൽ സ്വദേശിയായ കൗമാരക്കാരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
പെൺകുട്ടിയും ആൺകുട്ടിയും ഒരേ പ്രദേശത്ത് താമസിക്കുന്നവരാണ്.പെൺകുട്ടി മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അതിക്രമത്തിനിരയായതെന്ന് പരാതിയിൽ പറയുന്നു. മകളുടെ വസ്ത്രം നീക്കിയ ശേഷം സ്വകാര്യസ്ഥലത്ത് സ്പർശിച്ചുവെന്നാണ് അമ്മ നൽകിയ പരാതിയിൽ പറയുന്നത്. ആൺകുട്ടി അതിക്രമം തുടരുന്നതിനിടയിൽ പെൺകുട്ടിയുടെ അമ്മ സ്ഥലത്തെത്തിയതാണ് സംഭവം പുറത്തറിയാൻ കാരണം. സംഭവസമയത്ത് ആൺകുട്ടിയുടെ രക്ഷിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരുന്നു.
തെൻറ ശരീരത്തിൽ 13 കാരൻ സ്പർശിച്ച കാര്യം പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 13 കാരനെതിരെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

