ലഖ്‌നോ: അമ്മയെ കാണാന്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്ന 15കാരി ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായി. ജലൗന്‍ ജില്ലയില്‍ ഒറായ് നഗരത്തിലാണ് സംഭവം. സംഭവത്തില്‍ രണ്ട് കൗമാരക്കാര്‍ അറസ്റ്റിലായി.
അസുഖബാധിതയായ അമ്മയെയുമായി പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രിയിലേക്ക് പോയിരുന്നു. പിന്നീട് അമ്മയെ കാണാന്‍ വീട്ടില്‍ ഒറ്റക്കായ പെണ്‍കുട്ടി ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു.
ആശുപത്രിയിലേക്കുള്ള വഴിയില്‍ രണ്ടു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. സമീപത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടി പിന്നീട് വിവരം മാതാപിതാക്കളെ അറിയിക്കുകയും ഇവര്‍ പൊലീസിനെ സമീപിക്കുകയുമായിരുന്നു.