മുംബൈയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു
text_fieldsമുംബൈ: ജന്മദിനം ആഘോഷിക്കാൻ ഒൗറംഗാബാദിൽനിന്ന് മുംബൈയിലെത്തിയ 19കാരിയെ സുഹൃത്തുക്കൾ കൂട്ടമാനഭംഗപ്പെടുത്തിയതായി പരാതി. ആദ്യം പെൺകുട്ടിയുടെ നാടായ ഒൗറംഗാബാദിൽ രജിസ്റ്റർ ചെയ്ത കേസ് വെള്ളിയാഴ്ച മുംബൈ പൊലീസിന് കൈമാറി.
പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ജുലൈ ഏഴിനായിരുന്നു സംഭവം. ജന്മദിനം ആഘോഷിക്കാൻ നഗരത്തിൽ എത്തിയ െപൺകുട്ടിയെ നാലു സുഹൃത്തുക്കൾ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. നാട്ടിലേക്ക് മടങ്ങിയ പെൺകുട്ടി വിവരം ആരെയും അറിയിച്ചില്ല.
24ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാനഭംഗത്തിന് ഇരയായതായി സംശയമുണ്ടായത്. ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിതാവിെൻറ പരാതിയിലാണ് കേസെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
