Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൾദൈവത്തിന്​...

ആൾദൈവത്തിന്​ 'കന്യാദാനം' നൽകിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്​; ദാനം കൊടുക്കാൻ എന്തധികാരമെന്ന്​ കോടതി

text_fields
bookmark_border
ആൾദൈവത്തിന്​ കന്യാദാനം നൽകിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന്​; ദാനം കൊടുക്കാൻ എന്തധികാരമെന്ന്​ കോടതി
cancel

അച്ഛൻ ആൾദൈവത്തിന്​ കന്യാദാനം കൊടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ രൂക്ഷവിമർ​ശനവുമായി കോടതി. ദാനം നൽകിയ 17 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്​ കന്യാദാനത്തിനെതിരെ കോടതി ശക്​തമായി പ്രതികരിച്ചത്​. ഇരയുടെ പിതാവ് തന്‍റെ മകളെ "ദാനം" ചെയ്തതിൽ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു.

'പിതാവ് തന്‍റെ മകളെ സംഭാവനയായി ആൾദൈവത്തിന്​ നൽകിയെന്നാണ്​ 'കന്യാദാൻ' കരാറിൽ പറയുന്നത്​. ദൈവത്തിന്‍റെ സാന്നിധ്യത്തിലാണ്​ ഈ കരാർ ഉണ്ടാക്കിയതെന്ന്​ പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ സംരക്ഷകനായ പിതാവ് എന്തിനാണ് ദാനമായി നൽകുന്നത്? സംഭാവനയായി നൽകാവുന്ന സ്വത്തല്ല ഒരു പെൺകുട്ടി' -ജസ്റ്റിസ് വിഭ വി കങ്കൻവാടിയുടെ സിംഗിൾ ജഡ്ജി ബെഞ്ച് നിരീക്ഷിച്ചു.

അതേസമയം, പീഡനക്കേസ്​ ബാബ കെട്ടിച്ചമച്ചതാണെന്ന്​ പ്രതികളായ ശങ്കേശ്വർ എന്ന ശംഭു ധക്‌നെ, സോപൻ ധക്​നെ എന്നിവർ കോടതി മുമ്പാകെ ആരോപിച്ചു. മയക്കുമരുന്നിന്​ അടിമയായ, ബാബയെന്ന് അറിയപ്പെടുന്ന ക്ഷേത്രത്തിലെ പൂജാരിയായ ആൾദൈവം നാട്ടുകാരിൽ ചിലരെയും മയക്കുമരുന്ന്​ ഉപയോഗിക്കാൻ പ്രേരിപ്പിച്ചതോടെ ഇയാൾക്കെതിരെ പഞ്ചായത്ത് ഗ്രാമസഭ ചേർന്ന്​ പ്രമേയം പാസാക്കിയിരുന്നു. ആൾദൈവത്തോട്​ ക്ഷേത്രം വിട്ടുപോകാൻ ആവശ്യപ്പെട്ടായിരുന്നു പ്രമേയം. പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട ഇരുവരും ഗ്രാമസഭയിൽ സജീവമായി പങ്കെടുത്തിരുന്നു. ഇതിന്‍റെ പ്രതികാരമായാണ്​ തങ്ങളെ കള്ളക്കേസിൽ കുടുക്കിയതെന്ന്​ ഇവർ പറഞ്ഞു."ബാബ"യുടെ സ്വാധീനത്തിന്​ വഴങ്ങിയാണ്​ തങ്ങൾക്കെതിരെ ഇര പരാതി നൽകിയതെന്നും അതിനാൽ തങ്ങളെ ജാമ്യത്തിൽ വിട്ടയക്കണമെന്നും പ്രതികൾ കോടതിയോട്​ ആവശ്യപ്പെട്ടു.

പെൺകുട്ടിയുടെ അമ്മ മരിച്ചതോടെ 2018ലാണ്​ പിതാവ് അവളെ ബാബയ്ക്ക് ദാനം നൽകിയത്​. എന്നാൽ, നിയമപ്രകാരമുള്ള ദത്തെടുക്കൽ നടപടികൾ പൂർത്തീകരിച്ചിരുന്നില്ല. എന്തുകൊണ്ടാണ് ദാൻപത്ര ശൈലിയിലുള്ള കരാറിന്‍റെ പുറത്ത്​ പെൺകുട്ടിയെ കൈമാറിയതെന്ന്​ വിശദീകരിക്കാൻ പിതാവിന്‍റെ അഭിഭാഷകൻ പരാജയപ്പെട്ടതായും ഹൈക്കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും കോടതി വ്യക്​തമാക്കി. തുടർന്ന് ജൽന ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് (സിഡബ്ല്യുസി) കുട്ടിയുടെ സംരക്ഷക്കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്​ സമർപ്പിക്കാൻകോടതി ആവശ്യപ്പെട്ടു. കൂടുതൽ വാദം കേൾക്കാൻ കേസ്​ ഫെബ്രുവരി 4 ലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:godmanPocso Caseskanyadan
News Summary - ‘Girl not property which can be given in donation’: Bombay HC on father ‘donating’ minor daughter to godman
Next Story