അയൽവാസിയുടെ കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ
text_fieldsജാംഷഡ്പുർ: അയൽവാസിയുടെ ഏഴുമാസം പ്രായമുള്ള പെൺകുട്ടിയെ തട്ടിയെടുത്ത് ദൈവപ്രീതിക്കെന്ന് പറഞ്ഞ് ബലിയറുത്ത ദമ്പതികളെ അറസ്റ്റ്ചെയ്തു. കൊലപാതകത്തിന് നിർദേശം നൽകിയ സന്യാസിയെയും പിടികൂടി. പാമ്പാട്ടിയായ ബദോയ് കാളിന്ദിയും ഭാര്യ കർമു കാളിന്ദിയുമാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ഝാർഖണ്ഡിലെ സെറായികേല-കർസ്വാൻ ജില്ലയിൽ മേയ് 26നാണ് സംഭവം.
എട്ടുവർഷം മുമ്പ് വിവാഹിതനായ ബദോയിക്ക് കുട്ടികളില്ലായിരുന്നു. പെൺകുട്ടിയെ ദൈവത്തിന് ബലിയായി നൽകിയാൽ കുട്ടിയുണ്ടാകുമെന്ന് സന്യാസി പറഞ്ഞതനുസരിച്ചാണ് ഇയാൾ കടുംകൈ ചെയ്തത്. ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിയെടുത്ത് ശ്മശാനത്തിൽ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലാനുപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു.
